ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നുമാസത്തിനിടെയിലെ ഉയർന്ന നിലാവരത്തിലെത്തി. 57 പൈസ നേട്ടത്തോടെ 70.05ലാണ് രൂപ വ്യാപാരം തുടങ്ങിയത്. മറ്റ് കറൻസികൾക്കെതിരെ ഡോളറിെൻറ മൂല്യമിടിഞ്ഞതാണ് രൂപക്ക് കരുത്തായത്.
അഗോളവിപണിയിൽ ക്രൂഡ്ഒായിൽ വില കുറയുകയാണ്. ഇതിനൊപ്പം യു.എസ്-ചൈന വ്യാപാര യുദ്ധത്തിന് ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇരു രാജ്യങ്ങളും ചില വിട്ടുവീഴ്ചകൾക്ക് തയാറാകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇതും രൂപക്ക് കരുത്തായി.
2018ൽ ഏറ്റവും മോശം പ്രകടനം നടത്തിയ കറൻസിയായി രൂപമാറിയിരുന്നു. അഗോള വിപണിയിൽ ഇന്ധനവില ഉയർന്നതും അമേരിക്കൻ സമ്പദ്വ്യവസ്ഥ കരുത്താർജിച്ചതും രൂപയുടെ വൻ തകർച്ചക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.