രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്​

ന്യൂഡൽഹി: രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ് ഞു. ​22 ​പൈസ താഴ്​ന്ന്​ 72.03 ആണ്​ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം. വൻ തോതിൽ വിദേശനിക്ഷപകർ ഓഹരി വിപണിയിൽ നിന്ന്​ പണം പിൻവലിക്കുന്നതാണ്​ രൂപയെ സമ്മർദ്ദത്തിലാക്കുന്നത്​. ഇതിന്​ പുറമേ ഓഹരി വിപണികളിലും കഴിഞ്ഞ ദിവസം വൻ നഷ്​ടം രേഖപ്പെടുത്തിയിരുന്നു.

വ്യാഴാഴ്​ച മാത്രം 900 കോടി രൂപയാണ്​ വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന്​ പിൻവലിച്ചത്​. യു.എസ്​ ഫെഡറൽ റിസർവ്​ ചെയർമാൻ വായ്​പ പലിശ നിരക്കുകൾ പ്രഖ്യാപിക്കാനിരിക്കെയാണ്​ ആഗോള കറൻസികൾക്കെതിരെ ഡോളർ കരുത്താർജിക്കുന്നത്​. അതേസമയം, രാജ്യത്ത്​ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന നീതി ആയോഗ്​ ഉപാധ്യക്ഷ​​​െൻറ കുറ്റസമ്മതം വരും ദിവസങ്ങളിലും ഇന്ത്യൻ ഓഹരി വിപണികളെ സമ്മർദ്ദത്തിലാക്കും.

Tags:    
News Summary - Rupee falls below 72 mark against US dollar-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.