മുംബൈ: എസ്.ബി.െഎ എ.ടി.എമ്മുകളിൽനിന്ന് ഇനി കാർഡില്ലാതെയും പണമെടുക്കാം. യോനോ കാഷ് സംവിധാനമുപയോഗിച്ചാണ ് ഇത്. രാജ്യത്തെ 16,500 എസ്.ബി.െഎ എ.ടി.എമ്മുകളിൽ പുതിയ സംവിധാനമുപയോഗിച്ച് പണമെടുക്കാമെന്ന് എസ്.ബി.െഎ അറിയിച്ചു.
യോനോ ആപ് വഴി ലഭിക്കുന്ന ആറക്ക പിൻ നമ്പർ എ.ടി.എമ്മിലെ യോനോ കാഷ് പോയൻറിൽ ഉപയോഗിച്ചാണ് പണം പിൻവലിക്കൽ നടപടിക്ക് തുടക്കം കുറിക്കേണ്ടത്. ഇത് ചെയ്യുന്നതോടെ ഇടപാടിനുവേണ്ടിയുള്ള ആറക്ക റഫറൻസ് നമ്പർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ സന്ദേശമായി ലഭിക്കും. ഇൗ പിൻ നമ്പറും റഫറൻസ് നമ്പറും ഉപയോഗിച്ച് അടുത്ത 30 മിനിറ്റുകൾക്കുള്ളിൽ പണമെടുക്കണം.
എ.ടി.എമ്മുകളിൽനിന്ന് പണമെടുക്കാൻ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷപ്രശ്നം പരിഹരിക്കാൻ യോനോ കാഷ് സംവിധാനം സഹായിക്കുമെന്ന് എസ്.ബി.െഎ ചെയർമാൻ രജ്നീഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.