ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ് നിരക്ക് അനുദിനം വർധിക്കുന്നതായി പഠനഫലം. ഇന്ത്യയുടെ തൊഴിലില്ലായ്മ നിര ക്ക് 7.2 ശതമാനത്തിലേക്ക് എത്തിയെന്നാണ് റിപ്പോർട്ട് . 2019 ഫെബ്രുവരിയിലെ കണക്കുകൾ അനുസരിച്ചാണിത്. 2016 സെപ്തംബറിന് ശേഷം ഇതാദ്യമായാണ് തൊഴിലില്ലായ്മ നിരക്ക് ഇത്രയും ഉയരുന്നത്. 2018 ഫെബ്രുവരിയിൽ 5.9 ശതമാനമായിരുന്നു തൊഴിലില്ലായ്മ. സെൻറർ ഫോർ മോണിറ്ററിങ് ഇക്കോണമി എന്ന സ്ഥാപനമാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.
ഇന്ത്യയിലെ പതിനായിരത്തോളം കുടുംബങ്ങളിൽ പഠനം നടത്തിയതിന് ശേഷമാണ് സ്ഥാപനം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം 406 മില്യൺ ആളുകൾ ഇന്ത്യയിലെ തൊഴിൽ മേഖലയിൽ ഉണ്ടായിരുന്നുവെങ്കിൽ ഇൗ വർഷം അത് 400 മില്യണായി ചുരുങ്ങി.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നരേന്ദ്രമോദിക്ക് ഒട്ടും പ്രതീക്ഷ നൽകുന്നതല്ല ഇപ്പോൾ പുറത്ത് വരുന്ന കണക്കുകൾ. അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം തൊഴിലില്ലായ്മ ഒരു പ്രധാന വിഷയമായി ഉയർത്തികൊണ്ടു വരുമെന്ന് ഉറപ്പാണ്. തൊഴില്ലായ്മയെ കുറിച്ച് ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയെന്ന് വാർത്തകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.