കോഴിക്കോട്: ക്രേസ് ബിസ്കറ്റ്സ് ഫാക്ടറി ഡിസംബർ 17ന് രാവിലെ 10.30ന് കോഴിക്കോട് കിനാലൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വ്യവസായ-നിയമ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുതിയ ബിസ്കറ്റ് ഇനങ്ങൾ അവതരിപ്പിക്കും. വനം മന്ത്രി എ.കെ ശശീന്ദ്രന് ആസ്കോ ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. തുറമുഖം- മ്യൂസിയം- പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി.ആര്. അനില്‍, എം.കെ രാഘവന് എംപി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. സച്ചിന് ദേവ് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷനറി ഫാക്ടറിയാണ് കിനാലൂര്‍ കെ.എസ്.ഐ.ഡി.സി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ആരംഭിക്കുന്നതെന്ന് ക്രേസ് ബിസ്കറ്റ്സ് സി.എം.ഡി അബ്ദുൽ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു. ജി.സി.സി, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യന്‍ രാജ്യങ്ങളിൽ ബിസിനസ് ശൃംഖലകളുള്ള ആസ്കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിർമാണ സംരംഭമാണ് ക്രേസ് ബിസ്കറ്റ്സ് ഫാക്ടറി. 22ഓളം ബിസ്കറ്റ് ഇനങ്ങളാണ് ക്രേസ് വിപണിയിലിറക്കിയിരിക്കുന്നത്. കോഴിക്കോട്ട് നടന്ന വാർത്തസമ്മേളനത്തിൽ ഡയറക്ടർ അലി സിയാൻ, ഡയറക്ടർ ഫസീല അസീസ്, ബ്രാൻഡ്- കമ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ്, സി.എം.ഡി (പുഷ് 360 ) വി.എ ശ്രീകുമാർ, സി.എഫ്.ഒ പ്രശാന്ത് മോഹൻ, ജിഎം സെയിൽസ് & മാർക്കറ്റിങ് ജെൻസൺ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.