നാഴികക്കല്ലുകൾ പിന്നിട്ട് സ്‌കൈലൈൻ ബിൽഡേഴ്‌സ്

കേരളത്തിലെ സുപ്രധാന നഗരങ്ങളിൽ എല്ലാവിധ സൗകര്യങ്ങളുമായി ഒരു വീട്​ സ്വപ്നം കാണുന്നവരുടെ മനസ്സിൽ ആദ്യമെത്തുന്ന പേരാണ്​ സ്​കൈലൈൻ ബിൽഡേഴ്​സ്​. 35 വർഷങ്ങളായി 57 രാജ്യങ്ങളിലെ 8000ലധികം കുടുംബങ്ങൾ വിശ്വാസമർപ്പിച്ച ഈ ബ്രാൻഡിന്​ കേരളത്തിലുടനീളം 161 പ്രോജക്ടുകളിലായി 1.67 കോടി സ്‌ക്വയർ ഫീറ്റ് ബിൽറ്റ് അപ്പ് ഏരിയയുണ്ട്​. ഡിസൈനർ അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി സ്‌കൈവില്ലകൾ, പ്രീമിയം അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി ഗാർഡൻ സ്യൂട്ടുകൾ, അൾട്രാ ലക്ഷ്വറി ഗാർഡൻ ബംഗ്ലാവുകൾ, പ്രീമിയം ഡവലപ്ഡ് പ്ലോട്ടുകൾ തുടങ്ങി 50 ലക്ഷം മുതൽ അഞ്ച്​ കോടി വരെ വിലവരുന്ന വീടുകളുടെ വൈവിധ്യമാർന്ന സാധ്യതകളാണ് സ്‌കൈലൈൻ തുറന്നിടുന്നത്​.

ദുബൈയിൽ ആദ്യ അപ്പാർട്ട്‌മെന്റ് പ്രോജക്ട്

സെൻട്രൽ ദുബൈയിലെ ജുമൈറ വില്ലേജ് സർക്കിളിലാണ് സ്​കൈലെന്‍റെ ആവാന്റ് ഗാർഡ് റെസിഡൻസി ഒരുങ്ങുന്നത്​. രാജ്യാന്തര വിപണിയിൽ സ്​കൈലൈന്‍റെ സാന്നിധ്യം അടയാളപ്പെടുത്തുന്ന ഈ പദ്ധതിയിൽ 24 നിലകളിലായി 172 അപ്പാർട്ട്‌മെന്റുകളും അഞ്ച്​ പോഡിയങ്ങളുമുണ്ട്​. സ്റ്റുഡിയോകൾ മുതൽ വിശാലമായ 2 ബി.എച്ച്​.കെ അപ്പാർട്ട്‌മെന്റുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഇൻഫിനിറ്റി പൂൾ, അത്യാധുനിക ഹെൽത്ത് ക്ലബ്, കമ്യൂണൽ വർക്ക് സ്‌പെയ്‌സ്, ഫുള്ളി എക്യുപ്ഡ് ജിം, ഔട്ട്‌ഡോർ ജിം, റൂഫ്‌ടോപ് ഗാർഡൻ തുടങ്ങി എലൈറ്റ് ലിവിങ് സാധ്യമാക്കുന്ന 22ലധികം ലൈഫ്‌സ്റ്റൈൽ അമിനിറ്റീസ്​ പ്രൊജക്ടിന്‍റെ സവിശേഷതയാണ്​.

സ്‌കൈലൈൻ ഹെക്ടേഴ്‌സ്

സ്‌കൈലൈൻ ബിൽഡേഴ്‌സ്​ പ്രീമിയം ഡവലപ്ഡ് പ്ലോട്ടിനായി രൂപം നൽകിയ സബ് ബ്രാൻഡായ സ്‌കൈലൈൻ ഹെക്ടേഴ്‌സിന്‍റെ ആദ്യ ​പ്രോജക്ടായ സെൻട്രൽ അവന്യൂ കോട്ടയം കളത്തിപ്പടിയിലാണ് ഒരുക്കിയിട്ടുള്ളത്. റെറ അംഗീകാരവും ഡവലപ്‌മെന്റ് പെർമിറ്റുമുള്ള ഗെയ്റ്റഡ് കമ്യൂണിറ്റിയായ സെൻട്രൽ അവന്യൂവിന്റെ ആദ്യ ഘട്ടത്തിൽ 4.26 ഏക്കറിൽ 47 പ്ലോട്ടുകളുണ്ട്​. 4.43 മുതൽ 9.5 സെന്റ് വരെ വലിപ്പത്തിലുള്ള പ്ലോട്ടുകൾ ലഭ്യമാണ്. ക്ലബ് ഹൗസ്, ഔട്ട്‌ഡോർ ജിം, നടപ്പാതയോടു കൂടിയ ഗസീബോ, കിഡ്‌സ് പ്ലേ ഏരിയ, ഹാഫ് ബാസ്‌കറ്റ്‌ബോൾ കോർട്ട്, റിക്രിയേഷൻ ഹാൾ, ട്രീ കോർട്ട് സീറ്റിംഗ് തുടങ്ങി പത്തിലധികം അമിനിറ്റീസ് പ്രോജക്ടിലുണ്ട്. ഒമ്പത്​ മീറ്റർ വീതിയുള്ള പേവ്ഡ് ഡ്രൈവേയും 5.5-7 മീറ്റർ വീതിയിലുള്ള ഇന്റേണൽ പേവ്ഡ് റോഡുകളും ഇതിൽ നിർമിച്ചിട്ടുണ്ട്.

എറണാകുളത്ത് കൂനമ്മാവിലാണ് സ്‌കൈലൈനിന്റെ രണ്ടാമത്തെ പ്രീമിയം ഡവലപ്ഡ് പ്രോജക്ടായ സ്‌കൈലൈൻ സാങ്ച്വറി. 7.76 ഏക്കറിൽ 106 പ്ലോട്ടുകളാണ് ഈ പ്രോജക്ടിലുള്ളത്. ഈ പ്രോജക്ടുകളിലെ പ്ലോട്ടുകളുടെ ആധാരം, മുന്നാധാരം തുടങ്ങി ഭൂമി സംബന്ധമായ ഔദ്യോഗിക രേഖകളെല്ലാം കൃത്യമാണ്. പ്ലോട്ടുകൾ വാങ്ങുന്നവർക്ക് പ്ലോട്ട്/ഭവന വായ്പയും ലഭ്യമാണ്.

വിവിധ നഗരങ്ങളിൽ വൈവിധ്യമാർന്ന പ്രോജക്ടുകൾ

സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ സ്​കൈലെന്‍റെ വൈവിധ്യമാർന്ന പ്രോജക്ടുകൾ ഒരുങ്ങുന്നുണ്ട്​. റാഞ്ച്​, അരിസ്റ്റോക്രാറ്റ്​ എന്നീ പ്രോജക്ടുകൾ കൊച്ചിയിൽ നിർമാണം പൂർത്തിയായി. തൃപ്പൂണിത്തുറയുടെ പ്രകൃതി മനോഹാരിതയിൽ 12.6 ഏക്കറിൽ നിർമ്മിച്ച സ്‌കൈലൈൻ റാഞ്ച് ഗാർഡൻ ബംഗ്ലാവുകൾ, ആഡംബരത്തിന്‍റെ പുത്തൻ മുഖമാണ്​. ഈ പ്രോജക്ടിലെ 4.5 ഏക്കറിൽ ആകെ 70 വില്ലകൾ മാത്രമാണ് ഉള്ളത്. രൂപഭംഗിയിലും സൗകര്യങ്ങളിലും വേറിട്ട്​ നിൽക്കുന്ന അരിസ്റ്റോക്രാറ്റ് കൊച്ചി എം.ജി റോഡിലാണ്​. 11 നിലകളിലായി 18 ലിമിറ്റഡ് എഡിഷൻ പ്രീമിയം അപ്പാർട്ട്‌മെന്റുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

കൊച്ചി ലുലു മാളിൽ നിന്ന്​ 2.7 കിലോമീറ്റർ മാത്രം ദൂരത്ത്, പാലാരിവട്ടം ബൈപാസിലുള്ള ദ വൺ, കടവന്ത്രയിൽ നിർമ്മാണം ആരംഭിച്ച ഓസോൺ, കൊച്ചി എളമക്കരയിൽ നിർമ്മാണം ആരംഭിച്ച സ്‌കൈലൈൻ സെൻ, എളമക്കരയിൽ ബാവൻസ് സ്‌കൂളിനടുത്ത്​ ഉടൻ ലോഞ്ച് ചെയ്യാനിരിക്കുന്ന സെസ്റ്റ്, കാക്കനാട് നിർമ്മാണം പുരോഗമിക്കുന്ന സൈലസ് ഡിസൈൻ, കോട്ടയം കളത്തിപ്പടിയിലെ ഹെയ്‌സൽ, കഞ്ഞിക്കുഴിയിലെ സ്‌കൈലൈൻ പേൾ, തിരുവല്ല മഞ്ഞാടിയിലെ റെഡി ടു മൂവ് അപ്പാർട്ട്‌മെന്റുകളായ വിൻഡ്മിൽ, തൃശൂർ കിഴക്കേക്കോട്ടയിലെ സിറ്റി ലൈറ്റ്, തൃശ്ശൂരിൽ ഉടൻ ലോഞ്ച് ചെയ്യാനിരിക്കുന്ന വിസ്താര, കോഴിക്കോട് മിനി ബൈപാസിൽ ലുലുമാളിനടുത്തായുള്ള ഒഡീസി, കോഴിക്കോട്​ എൻ.എച്ച്​ 66ന് സമീപത്ത് നിർമ്മിച്ചിരിക്കുന്ന ബ്ലൂ വിസ്ത, കണ്ണൂരിലെ മൂന്നാമത്തെ അപ്പാർട്ട്‌മെന്റ് സമുച്ചയമായ വിങ്ങ്‌സ് എന്നിവയാണ്​ വിവിധ നഗരങ്ങളിലെ സ്​കൈ​ലൈന്‍റെ പുതിയ പ്രോജക്ടുകൾ.

കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്, ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് 35 വർഷങ്ങളായി സ്‌കൈലൈൻ ഓരോ ഭവനവും നിർമിക്കുന്നതെന്ന്​ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ

അസീസ് പറഞ്ഞു. ലോകമെമ്പാടുമുള്ള 8000ൽ പരം ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക, അവരുടെ സന്തോഷകരമായ ജീവിതത്തിന് സാക്ഷ്യം വഹിക്കുക എന്നത് ഒരു സൗഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: +91 9744403333. വെബ്​സൈറ്റ്​: https://www.skylinebuilders.com/ ഇ-മെയിൽ: marketing@skylinebuilders.com 

Tags:    
News Summary - milestones of Skyline Builders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.