അനുഭവങ്ങൾ എന്നെ സംരംഭകനാക്കി...

27 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ 1997ൽ കണ്ണൂർ വേങ്ങാടുനിന്ന് നൗഷാദ് കെ.പി എന്നൊരു ചെറുപ്പക്കാരൻ കുവൈത്തിലെത്തി. ബാച്ച്ലർ ഓഫ് ഫാർമസി കോഴ്‌സ് പൂർത്തിയാക്കിയതിനാൽ കുവൈത്ത് ആരോഗ്യമേഖലയിൽ

ഒര​ു ജോലി ആയിരുന്നു ലക്ഷ്യം. അതു പെട്ടെന്ന് സാധ്യമായി. ശർഖിയയിലെ മെഡിക്കൽ സെന്ററിൽ മരുന്നുകളുടെ ഇടയിലായിരുന്നു ജോലി. മാറിമാറിവരുന്ന കുവൈത്ത് കാലാവസഥയിൽ പല അസുഖങ്ങളുമായി മരുന്നിനെത്തുന്നവരിൽ ഭൂരിപക്ഷവും പ്രവാസികളായിരുന്നു. മിക്കവരും ചെറിയ ചെറിയ ജോലികൾ ചെയ്തു ജീവിച്ചു പോരുന്നവർ. ഭാഷാപ്രാവീണ്യവും രോഗങ്ങളെ കുറിച്ച് അറിവും ഇല്ലാത്തവർ. അക്കാലത്ത് കുവൈത്തിൽ ഇന്ത്യൻ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. രോഗ വിവരങ്ങൾ പോലും ഡോക്ർമാരോട് വിവരിക്കാനാകാതെ പ്രവാസികൾ പ്രയാസപ്പെട്ടിരുന്ന കാലം.

ഫാർമസിയിൽ നൗഷാദ് എന്ന ഇന്ത്യക്കാരനെ കണ്ടെത്തിയതോടെയാണ് പലർക്കും ആശ്വാസമായത്. മരുന്നുകളെ കുറിച്ചും കഴിക്കുന്ന രൂപവും നൗഷാദ് അവർക്ക് വിവരിച്ചു കൊടുക്കും. അങ്ങനെ സാധാരണക്കാരായ തൊഴിലാളികൾക്ക് നൗഷാദ് ഒരു അഭയമായി. ഇന്ത്യക്കാരും മലയാളികളും ഡോക്ടർമാരായി ഇല്ലാത്ത കു​വൈത്തിൽ ഇന്ത്യൻ പ്രവാസികൾക്കായി ഒരു മെഡിക്കൽ സെന്റർ എന്ന ആശയം നൗഷാദിന്റെ ഉള്ളിൽ രൂപപ്പെടുന്നത് അങ്ങനെയാണ്.

കുവൈത്തിലെ ആദ്യ ഇന്ത്യൻ ക്ലിനിക്

സർക്കാർ മേഖലയിൽ വിപുലമായ ചികിൽസാ സൗകര്യങ്ങൾ ഉള്ള കുവൈത്തിൽ സ്വകാര്യ മേഖലയിൽ ഒരു ക്ലിനിക് വിജയിക്കുമോ എന്ന സംശയം തുടക്കത്തിൽ പലരും ഉന്നയിച്ചെങ്കിലും നൗഷാദ് മുന്നോട്ടു പോയി. തങ്ങളുടെ രോഗവിവരം പറഞ്ഞു ഫലിപ്പിക്കാനാകാത്ത ആയിരങ്ങളായ പ്രവാസികൾക്ക് ഒരു ആശ്വാസ കേന്ദ്രം എന്നതായിരുന്നു അപ്പോഴും നൗഷാദിന്റെ പ്രധാന ലക്ഷ്യം. നടപടി ക്രമങ്ങൾ ഒരുപാടുണ്ടായിരുന്നുവെങ്കിലും 2011 ഓടെ നൗഷാദ് ത​െന്റ ലക്ഷ്യത്തിലെത്തി. കുവൈത്ത് സിറ്റിയിൽ ‘സിറ്റി ക്ലിനിക്’ എന്ന പേരിൽ ആദ്യ ഇന്ത്യൻ ക്ലിനിക് തുറന്നു. വൈകാതെ പ്രവാസി സമൂഹത്തിന്റെ പ്രധാന ആരോഗ്യ കേന്ദ്രമായി സിറ്റി ക്ലിനിക്ക് മാറി.

ഡോ. നൗഷാദ് കെ.പി (മാനേജിങ് ഡയറക്ടർ, സിറ്റി ക്ലിനിക് ഗ്രൂപ്)

പ്രതിബദ്ധത, പ്രൊഫഷണലിസം,സേവനം

ചികിൽസാരീതികളിലും പരിചരണത്തിലും രോഗീ കേന്ദ്രീകൃതവും തികഞ്ഞ പ്രൊഫഷണലിസവും എന്നത് തുടക്കം മുതലേ നിലനിർത്താൻ സിറ്റി ക്ലിനിക്ക് ശ്രമിച്ചുവരുന്നു. 2011 ലെ ആദ്യ ക്ലിനിക്കിൽ നിന്ന് വൈകാതെ കുവൈത്തിലെ സിറ്റിക്ലിനിക്കുകളുടെ എണ്ണം അഞ്ചായി ഉയർന്നു. സിറ്റി ക്ലിനിക്ക് ഗ്രൂപ്പ് എന്ന നിലയിൽ വലിയ വളർച്ചയും കൈവരിച്ചു.

കുവൈത്തിലെയും മിഡിൽ ഈസ്റ്റ് മേഖലയിലെയും മുൻനിര ആരോഗ്യ സംരക്ഷണ ദാതാവായി സിറ്റി ക്ലിനിക് മാറി. ദുബൈയിലും കേരളത്തിലും ബ്രാഞ്ചുകൾ ആരംഭിച്ചു പ്രവർത്തന മേഖല വ്യാപിപ്പിച്ചു. ഒന്നിലധികം സ്പെഷ്യാലിറ്റികളുമായി സമഗ്രമായ മെഡിക്കൽ സേവനങ്ങൾ എല്ലാ സെന്റുകളും വാഗ്ദാനം ചെയ്യുന്നു. പ്രതിബദ്ധതക്കൊപ്പം അനുകമ്പയും സിറ്റി ക്ലിനിക്കിന്റെ മികവാണ്.

ഇന്ത്യയിലെ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് കുവൈത്തിലെ രോഗികൾക്ക് പ്രത്യേക ചികിൽസാ സൗകര്യവും സിറ്റിക്ലിനിക്ക് നൽകിവരുന്നുണ്ട്. ആസ്‌ട്രേലിയൻ കൗൺസിൽ ഓൺ ഹെൽത്ത് കെയർ സ്റ്റാൻഡേർഡ്‌സിന്റെ (എ.സി.എച്ച്.എസ്.ഐ) അക്രഡിറ്റേഷൻ നേട്ടം കൈവരിച്ച കുവൈത്തിലെ ആദ്യ പോളിക്ലിനിക്ക് കൂടിയാണ് സിറ്റി ക്ലിനിക് ഗ്രൂപ്പ്.

കോവിഡ് കാലത്ത് കുവൈത്തിലെ സ്വദേശികൾക്കും പ്രവാസികൾക്കും നിസ്തുലമായ സേവനങ്ങൾ നൽകുന്നതിൽ സിറ്റി ക്ലിനിക്ക് മുന്നിലുണ്ടായിരുന്നു. കുവൈത്ത് സർക്കാർ കോവിഡ് കാലത്ത് പ്രവർത്തനാനുമതി നൽകിയ ചുരുക്കം ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാണ് സിറ്റി ക്ലിനിക്ക്. കോവിഡ് കാലത്ത് മുഴുവൻ സമയവും തുറന്നു പ്രവർത്തിച്ച ക്ലിനിക്കുകൾ പതിനായിരങ്ങൾക്ക് ചികിൽസയും ആശ്വാസവും നൽകി.

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റും ആ​ശു​പ​ത്രി​യി​ൽ എ​ത്താ​നാ​കാ​തെ​യും പ്ര​യാ​സ​പ്പെ​ടു​ന്ന ഗ​സ്സ നി​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കാനും സി​റ്റി ക്ലി​നി​ക് ഗ്രൂ​പ് രംഗത്തെത്തി. ഗ​സ്സ​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ച ആം​ബു​ല​ൻ​സ് സി​റ്റി ക്ലി​നി​ക് സം​ഭാ​വ​ന ചെ​യ്തു.

തുടക്കക്കാരന്റെ അഭിമാനം

കുവൈത്തിൽ ആദ്യ സ്വകാര്യ ഇന്ത്യൻ ക്ലിനിക്ക് എന്ന സ്വപ്നം യാഥാർഥ്യമാക്കിയതിൽ വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് നൗഷാദ് പറയുന്നു. എല്ലാവർക്കും എളുപ്പത്തിൽ ചികിൽസ ലഭ്യമാക്കുക എന്ന തന്റെ ലക്ഷ്യം പതിനായിരങ്ങൾക്ക് ആശ്വാസമായി എന്നതാണ് ആ സന്തോഷത്തിലെ പ്രധാനം.

പലരുടെയും പ്രത്യേകിച്ച് പ്രവാസികളുടെ അസുഖങ്ങൾ കണ്ടെത്താനും ചികിൽസിച്ച് ഇല്ലാതാക്കാനും കഴിഞ്ഞു. ജി.സി.സിയിൽ കൂടുതൽ ക്ലിനിക്കുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് സിറ്റി ക്ലിനിക്ക് ഗ്രൂപ്പ്. അതിൽ മുന്നിൽ നിന്നു നയിക്കാൻ അനുഭവങ്ങൾ ഏറെയുള്ള നൗഷാദ് കെ.പി എന്ന മാനേജിങ് ഡയറക്ടർ ഉണ്ട്. അതിനാൽ വിജയം തുടരുമെന്ന് പ്രതീക്ഷിക്കാം.

കണ്ണൂർ വേങ്ങാട് കോലിക്കി പുത്തൻ പുരയിൽ അബൂബക്കർ ഹാജിയും കുഞ്ഞാലിമ്മയുമാണ് മാതാപിതാക്കൾ.

ഭാര്യ ഷജു മൂപ്പൻ, മക്കളായ ഫാത്തിമ നൗറീൻ, ഒമർ അബൂബക്കർ, അമർ നൗഷാദ് അബൂബക്കർ എന്നിവർ നൗഷാദിന് പിന്തുണയും കരുത്തുമായി കൂടെയുണ്ട്.

Tags:    
News Summary - Dr Noushad KP City Clinic Group Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.