1978ൽ കറൻസി എക്സ്ചേഞ്ച് സ്ഥാപനമായി പഴയ ഇറാനി സൂഖിലെ ഏക ഷട്ടർ മുറിയിലെ രണ്ട് കൗണ്ടറിൽ തുടക്കം. വർഷങ്ങൾക്കിപ്പുറം 2024 മാർച്ച് 20ന് ഗറാഫയിൽ തങ്ങളുടെ 26ാമത് ബ്രാഞ്ചും പ്രവർത്തനമാരംഭിച്ച് ഖത്തറിലെ മുൻനിര പണവിനിമയ സ്ഥാപനമെന്ന തലയെടുപ്പോടെ കുതിപ്പ് തുടരുകയാണ് അൽ സമാൻ എക്സ്ചേഞ്ച്. പതിറ്റാണ്ടുകൾ പലതുപിന്നിട്ട യാത്രയിൽ കഠിനാധ്വാനവും വിശ്വാസ്യതയും പ്രഫഷനലിസവും വിജയത്തിലേക്കുള്ള പടവുകളായി അവർ മാറ്റി.
26 ബ്രാഞ്ചുകൾ, 300ലേറെ ജീവനക്കാർ, സ്വദേശികളും താമസക്കാരും ഉൾപ്പെടെ ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 75ഓളം മുൻനിര ബാങ്കുകളും മണി ട്രാൻസ്ഫർ ഏജൻസികളുമായി ചേർന്നുള്ള ജൈത്രയാത്ര തുടരുകയാണ് അൽ സമാൻ എക്സ്ചേഞ്ച്. ദീർഘകാലം കറൻസി എക്സ്ചേഞ്ച് സ്ഥാപനമായി നിലനിന്ന്, കഴിഞ്ഞ ഒരു വ്യാഴവട്ടംകൊണ്ട് ഒന്നിനു പിന്നാലെ ഒന്നായി ബ്രാഞ്ചുകൾ തുറന്നുള്ള നേട്ടങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് ‘അൽ സമാൻ എക്സ്ചേഞ്ചി’ന്റെ ചാലകശക്തികൂടിയായ ജനറൽ മാനേജർ മുഹമ്മദ് അൻവർസാദത്ത്.
ഖത്തറിന്റെ സാമ്പത്തിക, വികസന കുതിപ്പുകൾക്കൊപ്പമായിരുന്നു അൽ സമാനിന്റെയും യാത്ര. കറൻസി എക്സ്ചേഞ്ച് സ്ഥാപനമായി തുടങ്ങിയ അൽസമാൻ പിന്നീട് 2005ഓടെയാണ് ഫോറിൻ റെമിറ്റൻസിലേക്ക് ചുവടുമാറുന്നത്. വിവിധ മേഖലകളിൽ ഖത്തറിന്റെ അതിവേഗ കുതിപ്പും ഈ വളർച്ചക്കു പിന്നിലുണ്ട്. 2006 ഏഷ്യൻ ഗെയിംസിന് വരവേൽക്കുന്നതിന്റെ ഭാഗമായി ഖത്തർ കൂടുതൽ നിർമാണ പ്രവർത്തനങ്ങളും മറ്റും ആരംഭിച്ചതോടെ തൊഴിലാളികളുടെ വരവും വർധിച്ചു. ഇത് ഞങ്ങളെ ഫോറിൻ കറൻസി എക്സ്ചേഞ്ചിനൊപ്പം റെമിറ്റൻസ് സേവനത്തിലേക്കുകൂടി നയിക്കുകയായിരുന്നു. ഓരോ വർഷങ്ങളിലായി വ്യവസായിക, കായിക, ടൂറിസം മേഖലകളിൽ ഖത്തർ കുതിച്ചുതുടങ്ങിയതോടെ അൽ സമാൻ എക്സ്ചേഞ്ചും മുന്നേറി. 2007ലായിരുന്നു രണ്ടാമത്തെ ബ്രാഞ്ചിന്റെ ആരംഭം. തുടർന്ന് ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ആതിഥേയ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടതോടെ തൊഴിൽ, വികസന രംഗത്തും വലിയ വളർച്ച നേടി. ഖത്തർ സെൻട്രൽ ബാങ്കിന്റെ അനുമതിയോടെ കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കാൻ അൽ സമാന് ഈ വളർച്ചയും വഴിവെച്ചു. ആദ്യം നാലും പിന്നീട് ഒമ്പതും ബ്രാഞ്ചുകളുമായി വളർന്നു. ലോകകപ്പിലേക്ക് ഖത്തർ അടുത്തെത്തിയതോടെ 2021,2022 വർഷങ്ങളിലായി കൂടുതൽ ശാഖകൾ തുറന്ന് അൽസമാൻ ഖത്തറിലെ മുൻനിര പണവിനിമയ സ്ഥാപനമായി മാറി.
ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നും ലൈസൻസ് ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ ബ്രാഞ്ചുകൾ തുറക്കുകയാണ് ‘അൽ സമാന്റെ’ ലക്ഷ്യം. ഈ മാസം 25ാമത്തെ ബ്രാഞ്ച് ഇസ്ഗാവയിലും 26ാമത്തെ ബ്രാഞ്ച് ഗറാഫയിലും തുറന്നു. 2024ൽ തന്നെ 30 ബ്രാഞ്ചുകളിലെത്തിക്കും. ദോഹയിൽ നിന്നും ഉൾപ്രദേശങ്ങളിലേക്ക്, തൊഴിലാളികൾ ഉൾപ്പെടെ താമസക്കാർക്ക് ഉപകാരപ്പെടുന്ന തരത്തിൽ കൂടുതൽ ബ്രാഞ്ചുകൾ പ്രവർത്തനമാരംഭിക്കും.
ഒപ്പം, നൂതന പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ഏഷ്യക്കൊപ്പം, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കൂടുതൽ ഫോക്കസ് ചെയ്തും ‘അൽ സമാൻ’ പ്രവർത്തിക്കുന്നു. വിദേശയാത്ര ചെയ്യുന്നവർക്ക് ആവശ്യമായ ‘മൾട്ടി കറൻസി കാർഡ്’ അധികം വൈകാതെ ‘അൽസമാനും’ പുറത്തിറക്കും. മാസ്റ്റർ കാർഡുമായി ചേർന്നു അവതരിപ്പിക്കുന്ന ‘മൾട്ടി കറൻസി കാർഡിന് ഇതിനകം അനുമതി ലഭിച്ചുകഴിഞ്ഞു.
ബിസിനസിൽ മറ്റു സ്ഥാപനങ്ങളുമായി അൽ സമാൻ മത്സരിക്കുന്നില്ല. ഞങ്ങൾ ഞങ്ങളോട് തന്നെയാണ് മത്സരിക്കുന്നത്. ഓരോ തവണയും മികച്ച ഉപഭോക്തൃ സേവനം നൽകിയും, അവ മെച്ചപ്പെടുത്തിയും, ആവശ്യങ്ങൾ നേരത്തെ അറിഞ്ഞ് അതിനനുസരിച്ച് മാറിയും, പുതിയ സാങ്കേതിക വിദ്യകളും നൂതന സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയുമാണ് അൽ സമാൻ മത്സരിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പണം അയക്കൽ സാധ്യമാക്കുക, അവകാശപ്പെടുന്ന സമയത്തിനുള്ളിൽ റെമിറ്റൻസ് പൂർത്തിയാക്കുക, എല്ലാ വിഭാഗം ഉപഭോക്താക്കളെയും മികച്ച രീതിയിൽത്തന്നെ പരിഗണിക്കുക, ജീവനക്കാർക്ക് മികച്ച പരിശീലനവും പ്രഫഷനലിസവും നൽകുക എന്നിവ ‘അൽ സമാൻ’ മുഖമുദ്രയാക്കി മാറ്റുന്നു. അതോടൊപ്പം, ഓൺലൈൻ വഴിയും നേരിട്ടും മികച്ച വിനിമയനിരക്ക് തന്നെ വാഗ്ദാനം ചെയ്യുന്നു. തൊഴിലാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്താൻ മിടുക്കുള്ള ജീവനക്കാരും ‘അൽ സമാന്റെ’ പ്രത്യേകതയാണ്.
വിവിധ രാജ്യക്കാരായ ലക്ഷത്തോളം ഉപഭോക്താക്കളുടെ പ്രിയപ്പെട്ട പണവിനിമയ സ്ഥാപനമായി ‘അൽ സമാൻ’ എക്സ്ചേഞ്ച് മാറുമ്പോൾ അതിനു പിന്നിലെ കരുത്ത് ജീവനക്കാർ തന്നെയാണ്. സേവന മനോഭാവത്തിൽ അവരുടെ ഇടപെടൽ ഉപഭോക്താക്കൾക്കിടയിൽ ഞങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നു. 300ഓളം വരുന്ന ജീവനക്കാർ തന്നെയാണ് ഖത്തറിലെ മുൻനിര പണവിനിമയ സ്ഥാപനമായി അൽ സമാനെ മാറ്റുന്നത്. എനിക്കൊപ്പം, ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. സുബൈർ അബ്ദുറഹ്മാൻ, ഫോറെക്സ് മാനേജർ ആദർശ് സേനവ, ഫിനാൻസ് മാനേജർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകുന്നത്. ശക്തമായൊരു ഉപഭോക്തൃ മേഖലയായ ബംഗ്ലാദേശ് വിഭാഗത്തെ നയിക്കാൻ ടീം മാനേജർ മുസ്ലിമുദ്ദീന്റെ നേതൃത്വത്തിൽ മികച്ച സംഘമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.