വിഴിഞ്ഞം തുറമുഖ വ്യവസായിക ഇടനാഴിക്കായി 1,000 കോടി; വാണിജ്യ കേന്ദ്രങ്ങളും താമസ സൗകര്യവും ഒരുക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായിക ഇടനാഴിക്കായി 1,000 കോടി സംസ്ഥാന ബജറ്റിൽ അനുവദിച്ചു. ഏകദേശം 5000 കോടി ചെലവ് വരുന്ന വ്യാവസായിക ഇടനാഴിയുടെ ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കിഫ്ബി വഴി പണം അനുവദിക്കുക. ഇടനാഴിക്കൊപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം തുറമുഖം വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും മന്ത്രി ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയപാത 66ലെ നാവായിക്കുളം വരെ 66 കിലോമീറ്ററും തേക്കട മുതല്‍ മങ്കലപുരം വരെ നീളുന്ന 12 കിലോമീറ്റര്‍ വരെ നീളുന്ന റിങ് റോഡ് നിര്‍മിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി ഇത് മാറും. ഈ ഇടനാഴിയുടെ ചുറ്റുമായി വാണിജ്യ കേന്ദ്രങ്ങളും വ്യാപര സ്ഥാപനങ്ങളും താമസ സൗകര്യവും ഉള്‍പ്പെടെയുളള ശൃംഖല രൂപപ്പെടും.

വ്യാവസായി ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജനങ്ങളെ കൂടി ഉള്‍പ്പെടുത്തി വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക് സെന്ററുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. സര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍ ഭൂമി ഉടമകള്‍ എന്നിവർ ഉള്‍പ്പെടുന്ന വികസന പദ്ധതികള്‍ നടപ്പാക്കും. ലാന്‍റ് പൂളിങ് സംവിധാനവും പി.പി.പി വികസന മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി 60,000 കോടിയുടെ വികസന പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുകയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Tags:    
News Summary - 1,000 crore for Vizhinjam Port Industrial Corridor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT