സാമ്പത്തിക വളർച്ചാ നിരക്കിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന്​ ഐ.എം.എഫ്​ പ്രവചനം

വാഷിങ്​ടൺ: ഇന്ത്യൻ സമ്പദ്​വ്യവസ്ഥ 2021ൽ 12.5 ശതമാനം നിരക്കിൽ വളരുമെന്ന പ്രവചനവുമായി അന്താരാഷ്​ട്ര നാണയനിധി. ചൈനയേക്കാളും വളർച്ച ഇന്ത്യക്കായിരിക്കുമെന്നും ഐ.എം.എഫ്​ പ്രവചിക്കുന്നു. കോവിഡുകാലത്ത്​ പോസിറ്റീവ്​ വളർച്ച നിരക്ക്​ കൈവരിച്ച ഏക സമ്പദ്​വ്യവസ്ഥ ചൈനയുടേതാണ്​.

2020ൽ സമ്പദ്​വ്യവസ്ഥയുടെ വളർച്ച നിരക്കിൽ വൻ ഇടിവുണ്ടായിരുന്നു. അതേസമയം 2022ൽ സമ്പദ്​വ്യവസ്ഥയുടെ വളർച്ചാനിരക്ക്​ 6.9 ശതമാനം നിരക്കായിരിക്കുമെന്നാണ്​​ വേൾഡ്​ ഇക്കണോമിക്​ ഔട്ട്​ലുക്കിന്‍റെ പ്രവചനം. ചൈനീസ്​ സമ്പദ്​വ്യവസ്ഥ 2020ൽ 2.3 ശതമാനവും 2021ൽ 8.6 2022ൽ 5.6 ശതമാനം നിരക്കിലും വളരുമെന്നാണ്​ ഐ.എം.എഫ്​ പ്രവചനം.

2021ലും 2022ലും ആഗോള സമ്പദ്​വ്യവസ്ഥയിൽ വലിയ വളർച്ചയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട മുൻ പ്രവചനം തിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ കോവിഡ്​ വ്യാപനവും വാക്​സിന്‍റെ വരവുമെല്ലാം സമ്പദ്​വ്യവസ്ഥയെ സ്വാധീനിച്ചേക്കും.

Tags:    
News Summary - 12.5% Growth Rate For India Likely This Year, Says IMF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT