മുന്നാക്ക സമുദായ കോർപറേഷന് 38.05 കോടി, പിന്നാക്ക വികസന കോർപറേഷന് 16 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മുന്നാക്ക, പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുന്ന കോർപറേഷനുകൾക്ക് വകയിരുത്തിയ വിഹിതത്തിൽ ഇത്തവണയും വലിയ അന്തരം. സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷന് 38.05 കോടി രൂപ വകയിരുത്തിയപ്പോൾ പിന്നാക്ക വിഭാഗ വികസന കോർപറേഷന്‍റെ പ്രവർത്തനത്തിന് 16 കോടി രൂപ മാത്രമാണ് നീക്കിവെച്ചതെന്ന് ബജറ്റ് രേഖയിൽ നിന്ന് വ്യക്തമാകും.

കൂടാതെ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന് ഓഹരി മൂലധനമായി 13 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷന്‍റെ വിവിധ പ്രവർത്തനത്തിന് 6 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

അതേസമയം, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി ന്യൂ​ന​പ​ക്ഷ​ക്ഷേ​മ പ​ദ്ധ​തി​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷം മ​ന്ത്രാ​ല​യ​ത്തി​നു​ള്ള 2000ത്തോ​ളം കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചിരുന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​വ​ദി​ച്ച 2400ലേ​റെ കോ​ടി രൂ​പ വി​നി​യോ​ഗി​ക്കാ​തെ പാ​ഴാ​ക്കു​ക​യും ചെ​യ്തു. മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്‍വി​യിൽ​ നി​ന്ന് മാ​റ്റി ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ന്റെ ചു​മ​ത​ല സ്മൃ​തി ഇ​റാ​നി​യെ ഏ​ൽ​പി​ച്ച ശേ​ഷ​മു​ള്ള ആ​ദ്യ ബ​ജ​റ്റി​ലാ​ണ് ന്യൂ​ന​പ​ക്ഷ ക്ഷേ​മ​ത്തി​നു​ള്ള കോ​ടി​ക​ൾ പാ​ഴാ​ക്കി​യ​തും വെ​ട്ടി​ക്കു​റ​ച്ച​തും പു​റ​ത്തു​വ​ന്ന​ത്.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ 5020.50 കോ​ടി രൂ​പ അ​നു​വ​ദി​ച്ച ന്യൂ​ന​പ​ക്ഷ ​മ​ന്ത്രാ​ല​യ​ത്തി​ന് 3097.60 കോ​ടി രൂ​പ​യാ​ണ് പു​തി​യ കേന്ദ്ര ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ച​ത്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 1922.90 കോ​ടി കു​റ​വ്. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച 5020.50 കോ​ടി​യി​ൽ 2407.84 കോ​ടി രൂ​പ ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം ചെ​ല​വ​ഴി​ക്കാ​തെ പാ​ഴാ​ക്കി​യെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്റി​ന് മു​മ്പാ​കെ വെ​ച്ച ബ​ജ​റ്റ് വെ​ളി​പ്പെ​ടു​ത്തിയിരുന്നു.

‘പ്ര​ധാ​ൻ​മ​ന്ത്രി ജ​ൻ​വി​കാ​സ് കാ​ര്യ​ക്രം’ എ​ന്ന് മോ​ദി സ​ർ​ക്കാ​ർ പേ​ര് മാ​റ്റി​യ ന്യൂ​ന​പ​ക്ഷ കേ​ന്ദ്രീ​കൃ​ത ​മേ​ഖ​ല​ക​ളു​ടെ ബ​ഹു​മു​ഖ വി​ക​സ​ന പ​ദ്ധ​തി​ക്കു​ള്ള ഫ​ണ്ടി​ൽ 1050 കോ​ടി രൂ​പ​യും വെ​ട്ടി​ക്കു​റ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 1650 കോ​ടി രൂ​പ അ​നു​വ​ദി​ച്ച സ്ഥാ​ന​ത്ത് 600 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ഇ​ക്കു​റി നീ​ക്കി​വെ​പ്പ്. ക​ഴി​ഞ്ഞ വ​ർ​ഷം അ​നു​വ​ദി​ച്ച​തി​ൽ 1150 കോ​ടി രൂ​പ മ​ന്ത്രാ​ല​യം വി​നി​യോ​ഗി​ക്കാ​തെ പാ​ഴാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ 160 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ ‘മ​ദ്റ​സ​ക​ൾ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​മു​ള്ള വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി’​ക്ക് ഇ​ത്ത​വ​ണ 10 കോ​ടി രൂ​പ മാ​ത്ര​മാ​യി മാ​റി.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ 2515 കോ​ടി രൂ​പ അ​നു​വ​ദി​ച്ച സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 1689 കോ​ടി രൂ​പ മാ​ത്ര​മാ​ണു​ള്ള​ത്. ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​നി മു​ത​ൽ ന​ൽ​കേ​ണ്ടെ​ന്ന് കേ​ന്ദ്രം തീ​രു​മാ​നി​ച്ച പ്രീ ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള ഫ​ണ്ട് 1425 കോ​ടി​യി​ൽ​നി​ന്ന് കേ​വ​ലം 433 കോ​ടി​യാ​യി ചു​രു​ങ്ങി.

ഒ​മ്പ​തും പ​ത്തും ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​മാ​ത്ര​മാ​ണ് പ​ദ്ധ​തി​യെ​ന്ന് ബ​ജ​റ്റ് രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​സ്കോ​ള​ർ​ഷി​പ്പി​നാ​യി ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച 1425 കോ​ടി രൂ​പ​യി​ൽ 556.82 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

അ​തു​പോ​ലെ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ൽ പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളോ സാ​​ങ്കേ​തി​ക കോ​ഴ്സു​ക​ളോ ചെ​യ്യു​ന്ന ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​റി​റ്റ് കം ​മീ​ൻ​സ് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള തു​ക 365 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 44 കോ​ടി​യാ​യും വെ​ട്ടി​ക്കു​റ​ച്ചു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ​ക്കു​ള്ള തു​ക 53 കോ​ടി​യി​ൽ​നി​ന്ന് 26.10 കോ​ടി​യാ​ക്കി.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യ വി​ക​സ​ന​ത്തി​നാ​യി ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​നു​ള്ള തു​ക 491.91 കോ​ടി രൂ​പ​യി​ൽ​നി​ന്ന് ഇ​ത്ത​വ​ണ വെ​റും 64.60 കോ​ടി രൂ​പ​യാ​യി​ട്ടാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 235.41 കോ​ടി അ​നു​വ​ദി​ച്ച നൈ​പു​ണ്യ വി​ക​സ​ന സം​രം​ഭ​ങ്ങ​ൾ​ക്കും 47 കോ​ടി അ​നു​വ​ദി​ച്ച പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല വി​ദ​ഗ്ധ​ർ​ക്കു​ള്ള ‘ഉ​സ്താ​ദ്’ പ​ദ്ധ​തി​ക്കും, 46 കോ​ടി അ​നു​വ​ദി​ച്ച ‘ന​യീ മ​ൻ​സി​ൽ’ പ​ദ്ധ​തി​ക്കും ഈ ​ബ​ജ​റ്റി​ൽ 10,000 രൂ​പ​വീ​തം മാ​ത്ര​മാ​ണ് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്.

ന്യൂ​ന​പ​ക്ഷ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടു കോ​ടി അ​നു​വ​ദി​ച്ച​തും ഇ​ക്കു​റി 10,000 രൂ​പ​യി​ലൊ​തു​ക്കി. ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പോ​സ്റ്റ് മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള തു​ക 515 കോ​ടി​യി​ൽ നി​ന്ന് 1065 കോ​ടി​യാ​യി ഉ​യ​ർ​ത്തി​യ​തു​മാ​ത്ര​മാ​ണ് എ​ടു​ത്തു​കാ​ണി​ക്കു​ന്ന ഒ​രേ​യൊ​രു വ​ർ​ധ​ന.

Tags:    
News Summary - 38.05 crores to Munnakka Community Corporation and 16 crores to Backward Development Corporation.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT