ജി.എസ്.ടി നഷ്​ടം നികത്താൻ സംസ്ഥാനങ്ങൾക്ക് 40,000 കോടി

ന്യൂഡൽഹി: ജി.എസ്.ടി വരുമാനത്തിലെ കുറവ് പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 40,000 കോടി രൂപ വായ്​പ അനുവദിച്ച്​ കേന്ദ്ര സർക്കാർ. ഈ വർഷം ജൂലൈ 15ന്​ 75,000 കോടി രൂപ ജി.എസ്​.ടി നഷ്​ടപരിഹാരമായി സംസ്​ഥാനങ്ങൾക്ക്​ കേന്ദ്ര ധനമന്ത്രാലയം നൽകിയിരുന്നു. ഇതോടെ ഈ സാമ്പത്തിക വർഷം ആകെ 1.15 ലക്ഷം കോടി രൂപ ഇതുവരെ വായ്പയായി അനുവദിച്ചതായി ധനമന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.

1.59 ലക്ഷം കോടി രൂപയാണ്​ കേന്ദ്രം സംസ്​ഥാനങ്ങൾക്ക്​ ആകെ അനുവദിച്ചിരിക്കുന്നത്​. ഇതിൽ 72 ശതമാനവും വിതരണം ചെയ്​തതായും ബാക്കി തുക യഥാസമയം നൽകുമെന്നും ധനമന്ത്രാലയം അറിയിച്ചു. കേന്ദ്ര സർക്കാർ 1.59 ലക്ഷം കോടി രൂപ വായ്​പയായി​ സംസ്​ഥാനങ്ങൾക്കും കേന്ദ്ര ഭരണ ​പ്രദേശങ്ങൾക്കും നൽകണമെന്ന്​ ​േമയ്​​ 28ന്​ ചേർന്ന 43ാമത്​ ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ തീരുമാനമായിരുന്നു.

സെസ്​ ഇനത്തിൽ സംസ്​ഥാനങ്ങൾക്ക്​ ലഭിക്കുന്ന ഒരു ലക്ഷം കോടി രൂപ കൂടിയാകു​േമ്പാൾ ഈ സാമ്പത്തിക വർഷം 2.59 ലക്ഷം കോടി രൂപ സംസ്​ഥാനങ്ങൾക്ക്​ ലഭിക്കും എന്നാണ്​ കണക്കാക്കുന്നത്​.

Tags:    
News Summary - 40,000 crore to the states to offset the GST loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.