ന്യൂഡൽഹി: പ്രാദേശിക എയർ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് പുനരുജ്ജീവിപ്പിക്കൽ പദ്ധതിയുമായി കേന്ദ്ര സർക്കാർ. 50 അധിക വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, വാട്ടർ എയറോ ഡ്രോണുകൾ, നൂതന ലാൻഡിങ് ഗ്രൗണ്ടുകൾ എന്നിവയാണ് കേന്ദ്ര സഹായത്താൽ പുനരുജ്ജീവിപ്പിക്കുക.
ഇന്ത്യൻ റെയിൽവേ വികസനത്തിനായി അടുത്ത സാമ്പത്തിക വർഷത്തേക്ക് 2.4 ലക്ഷം കോടി രൂപ കേന്ദ്ര ബജറ്റിൽ നീക്കിവെച്ചു. 2013-14 കാലയളവിനേക്കാൾ ഒമ്പതിരട്ടിയാണിതെന്നും ധനമന്ത്രി വ്യക്തമാക്കി.
ന്യൂഡല്‍ഹി: റെയില്‍വേക്ക് ബജറ്റിൽ വകയിരുത്തിയത് 2.40 ലക്ഷം കോടി രൂപ. 2013-14 സാമ്പത്തിക വര്‍ഷത്തിനു ശേഷം റെയില്‍വേക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
35 ഹൈഡ്രജന്‍ എൻജിൻ ട്രെയിനുകള്‍ക്ക് തുക വകയിരുത്തിയിട്ടുണ്ട്. ശതാബ്ദി, രാജധാനി, തേജസ്, തുരന്തോ ട്രെയിനുകളുടെ 1,000 കോച്ചുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കും. മൂന്ന് വർഷത്തിനുള്ളിൽ 400 പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍, വിനോദ സഞ്ചാര വികസനം ലക്ഷ്യം വെച്ച് നൂറിലേറെ വിസ്റ്റാഡോം കോച്ചുകളും നിര്‍മിക്കും. 4,500 പുതിയ കോച്ചുകളും 50,000 എല്‍.എച്ച്.ബി കോച്ചുകളും 58,000 വാഗണുകളും നിര്‍മിക്കും. കോച്ചുകളിലും സ്റ്റേഷനുകളിലും ഉള്ള ക്ലീനിങ് കരാറുകളുടെ എണ്ണം വര്‍ധിപ്പിക്കും. കല്‍ക്കരി, വളം, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുടെ നീക്കത്തിനു വേണ്ടി 100 അടിയന്തര ഗതാഗത അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ കൂടി പ്രഖ്യാപിച്ചു. 15,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ഉൾപ്പെടെ 75,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയില്‍ നടത്തുക. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ 2,000 കി.മീ റെയിൽ പാളത്തിൽ ‘കവച്’ സുരക്ഷ സംവിധാനം ഒരുക്കാനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.