മുംബൈ: ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ കഷ്ടകാലം കഴിഞ്ഞുവെന്ന അഭിപ്രായവുമായി വ്യവസായ പ്രമുഖർ. പ്രധാന സെക്ടറുകളിലെല്ലാം മാറ്റം പ്രകടമാണ്. സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിലെ കണക്കുകൾ ഇതിന് ഊർജം പകരുന്നതാണ്. ഗ്രാമീണ-നഗര മേഖലകൾ വളർച്ചയുടെ പാതയിലാണെന്നും വ്യവസായ പ്രമുഖർ വ്യക് തമാക്കി.
രാജ്യത്തെ സ്ഥൂലസാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട കണക്കുകൾ ആത്മവിശ്വാസം പകരുന്നതാണ്. കഴിഞ്ഞ മാസം സ്ഥിതി ഒരുപാട് മെച്ചപ്പെട്ടു. ഉത്സവസീസൺ വരുന്നതോടെ ഇനിയും വളർച്ചയുണ്ടാകുമെന്ന് ആക്സിസ് ബാങ്ക് എം.ഡി അമിതാഭ് ചൗധരി പറഞ്ഞു. ഉത്സവസീസണിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സമ്പദ്വ്യവസ്ഥക്ക് കഴിയുമെന്ന് എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാറും പ്രത്യാശ പ്രകടിപ്പിച്ചു.
ചില മേഖലകളിൽ ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡ് വർധിച്ചിട്ടുണ്ടെന്ന് ഹീറോ മോട്ടോ കോർപ്പ് ചെയർമാൻ പവൻ മുഞ്ചാൽ പറഞ്ഞു. ഗ്രാമീണ മേഖലയിലും ഇടത്തരം നഗരങ്ങളിലുമാണ് വിൽപന കൂടിയത്. വാഹനങ്ങളിൽ തുടങ്ങി എഫ്.എം.സി.ജി വരെയുള്ളവയുടെ വിൽപന കൂടിയെന്ന് ടി.വി.എസ് ചെയർമാൻ വേണു ശ്രിനിവാസൻ പറഞ്ഞു. ഗ്രാമീണ മേഖലയുടെ വളർച്ചയുടെ കരുത്തിൽ നഗരമേഖലയുടെ നഷ്ടം നികത്തുമെന്ന് ഗോദ്റേജ് ഗ്രൂപ്പ് ചെയർമാൻ അദി ഗോദറേജ് പറഞ്ഞു. ആഗസ്റ്റുമായി താരതമ്യം ചെയ്യുേമ്പാൾ സെപ്റ്റംബറിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഉൽപാദനം പഴയ സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ടെന്നും ടാറ്റ സ്റ്റീൽ സി.ഇ.ഒ ടി.വി നരേന്ദ്രൻ പറഞ്ഞു.
സമ്പദ്വ്യവസ്ഥയുടെ രണ്ടാം പാദത്തിൽ ജി.ഡി.പി ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ഫിക്കി പ്രസിഡൻറ് സംഗീത റെഡ്ഡി പറഞ്ഞു. ഡിമാൻഡ് കുറയുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.