ഡിജിറ്റൽ കണക്ടിവിറ്റി ഇന്ത്യയ്ക്ക് വലിയ നേട്ടം നൽകിയെന്ന് ബോർഗെ പറഞ്ഞു.

ആധാറും താങ്ങാവുന്ന നിരക്കിലുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയും ഇന്ത്യയുടെ വളർച്ചയെ പരിപോഷിപ്പിക്കും -ലോക സാമ്പത്തിക ഫോറം മേധാവി

ന്യൂഡൽഹി: ഇന്ത്യയുടെ വികസനക്കുതിപ്പിൽ ആധാറും, ഇന്റർനെറ്റ് കണക്ടിവിറ്റിയും നൽകിയ സംഭാവനകൾ വലുതാണെന്ന് ലോക സാമ്പത്തിക ഫോറം മേധാവി ബോർ ബ്രെൻഡെ. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഇന്ത്യ ആർജിച്ച നേട്ടം അത്രമാത്രം മാത്രം വലുതാണ്. ഇന്ത്യയെ പോലെ ജനസംഖ്യ കൂടിയ രാജ്യത്ത് ഡിജിറ്റൽ ഐഡി ആധാറെന്ന പേരിൽ നടപ്പിലാക്കിയതും കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കിയതും വികസനത്തിലേക്കുള്ള രാജ്യത്തിന്റെ ചവിട്ടുപടികളെ സുഗമമാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.എൻ.ഡി.ടി.വി സംഘടിപ്പിച്ച ജി20 കോൺക്ലേവിൽ "ദി വോയ്‌സ് ഓഫ് ദി ഗ്ലോബൽ സൗത്ത്" എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബോർ ബ്രെൻഡെ.

അസമിലെ ഒരു മുത്തശ്ശി തന്റെ സെൽഫോൺ ഉപയോഗിച്ച് കൊച്ചുമക്കൾക്ക് പണം അയക്കുന്നത് താൻ കഴിഞ്ഞ ദിവസം ടെലിവിഷനിൽ കണ്ടിരുന്നു. ഇന്ത്യയിൽ 1.4 ബില്യൺ ആളുകൾ ഡിജിറ്റലായി കണക്റ്റുചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ ആഗോളതലത്തിൽ 7 ബില്യൺ ആളുകളിൽ 4 ബില്യൺ ആളുകൾ (ലോകത്ത്) ഡിജിറ്റൽ കണക്ടിവിറ്റിക്ക് പുറത്താണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്. സാമ്പത്തിക വളർച്ചയിലേക്കും ദാരിദ്ര്യനിർമാർജനത്തിലേക്കും രാജ്യം ചുവടുവെക്കുന്നതിന് മുമ്പുള്ള ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡബ്ല്യുഇഎഫ് മേധാവിയുടെ വീക്ഷണങ്ങൾ പാനലിലുണ്ടായിരുന്ന മറ്റ് അംഗങ്ങളും സ്വാഗതം ചെയ്തു . സമ്പദ്‍വ്യവസ്ഥയിൽ ആളുകളെ ഉൾപ്പെടുത്തൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സമ്പദ്‍വ്യവസ്ഥയിൽ ആളുകൾ ഉൾക്കൊള്ളാതിരുന്നാൽ അത് വലിയ പ്രത്യാഘാതങ്ങളായിരിക്കും സൃഷ്ടിക്കുക. സമ്പദ്‍വ്യവസ്ഥയിൽ ആളുകളെ കൂടുതലായി ഉൾക്കൊള്ളിക്കുന്നതിനുള്ള ഇന്ത്യയുടെ ടൂളാണ് ആധാറെന്ന് ചർച്ചയിൽ പ​ങ്കെടുത്ത സോങ്വെ പറഞ്ഞു.

"നമുക്ക് മതിയായ വിവരങ്ങൾ ലഭിക്കുന്ന നിമിഷം സുപ്രധാനമായ തീരുമാനങ്ങളും പദ്ധതികളും ആവിഷ്കരിക്കാൻ അത് നമ്മെ സഹായിക്കും. നിങ്ങൾക്ക് ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) കൊണ്ടുവരാൻ കഴിയും, അവയെ വേഗത്തിൽ വളർത്താനും അവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളായി മാറാനും കഴിയും. അതുകൊണ്ടാണ് നിങ്ങൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുന്നത് . കാരണം നിങ്ങളുടെ ആധാർ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ഫലം കണ്ടുകൊണ്ടിരിക്കുകയാണ്. ലോകം അതിന് സാക്ഷിയാണ് ,"അവർ കൂട്ടിച്ചേർത്തു.

ലോകത്തിന്റെ ഫാർമസ്യൂട്ടിക്കൽ ആസ്ഥാനമായ ഇന്ത്യയെയും ഇന്ത്യ ഫാർമസ്യൂട്ടിക്കൽ രംഗത്ത് നൽകിയ സംഭാവനകളെയും പലരും ഇന്ന് മറക്കുകയാണെന്ന് ബോർഗെ പറഞ്ഞു. ഇന്ന് "ഫാർമസ്യൂട്ടിക്കൽ, ജനറിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ നിന്ന് നിക്ഷേപം നടത്താനും ഡെവലപ്പർ ആകാനും പേറ്റന്റുകൾ നേടാനും ഇന്ത്യയ്ക്ക് വലിയ അവസരമുണ്ട്. ഇന്ത്യക്ക് അത്രത്തോളം മികവ് ആ മേഖലയിൽ ഉണ്ടെന്നും ഇന്ത്യ ഇന്ന് പഴയ ഇന്ത്യ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിനെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു . "കാലാവസ്ഥാ വ്യതിയാനം എവിടെയും എപ്പോഴും സംഭവിക്കുന്നു. ആഗോളതാപനവും,കാർബണും ഇന്ന് ഭൂമിക്ക് തന്നെ ഭീഷണി ആയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനം വേഗത്തിലുള്ള ഡീകാർബണൈസേഷന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നു," അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Aadhaar and affordable internet connectivity will fuel India's growth - World Economic Forum chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT