അദാനിയുടെ തകർച്ച ഇന്ത്യയെ ബാധിക്കില്ലെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് എഫ്.പി.ഒ പിൻവലിച്ചത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ പ്രതിഛായയെ ബാധിക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സാഹചര്യങ്ങളിൽ അത് സ്വാധീനം ചെലുത്തില്ലെന്നും അവർ പറഞ്ഞു.

രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം രണ്ട് ദിവസത്തിനിടെ എട്ട് ബില്യൺ ഡോളർ ഉയർന്നു. അദാനിയുടെ എഫ്.പി.ഒ പിൻവലിക്കൽ സമ്പദ്‍വ്യവസ്ഥയിൽ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. എഫ്.പി.ഒകൾ വരും പോകും. വിപണിയിൽ ചാഞ്ചാട്ടങ്ങളുമുണ്ടാകും. എത്ര തവണ എഫ്.പി.ഒകൾ പിൻവലിക്കപ്പെട്ടിട്ടുണ്ട്. ഇതുമൂലം എത്രതവണ ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയുടെ പ്രതിഛായ തകർന്നുവെന്നും അവർ ചോദിച്ചു.

വിപണിയെ നിയന്ത്രിക്കുന്ന ഏജൻസികൾ അവരുടെ ജോലി ചെയ്യും. ആർ.ബി.ഐ അദാനിയുടെ തകർച്ച സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ബാങ്കുകളും എൽ.ഐ.സിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സെബി ഉൾപ്പടെയുള്ള നിയന്ത്രണ ഏജൻസികൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. അവരുടെ പ്രവർത്തനത്തിൽ സർക്കാർ ഇടപെടില്ലെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

Tags:    
News Summary - Adani Group's FPO withdrawal will not impact global image of indian economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.