അദാനിയുടെ സെക്യൂരിറ്റികളിൽ വായ്പ നൽകുന്നത് നിർത്തി സിറ്റി ഗ്രൂപ്പ്

ന്യൂഡൽഹി: അദാനിയുടെ സെക്യൂരിറ്റികളിൽ വായ്പ നൽകുന്നത് നിർത്തി സിറ്റി ഗ്രൂപ്പ്. ക്രെഡിറ്റ് സൂസിക്ക് പിന്നാലെയാണ് സിറ്റി ഗ്രൂപ്പും വായ്പ നൽകുന്നത് നിർത്തിവെച്ചത്. കടുത്ത പ്രതിസന്ധി അദാനി അഭിമുഖീകരിക്കുന്നതിനിടെയാണ് സിറ്റി ഗ്രൂപ്പിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.

അദാനി സെക്യൂരിറ്റീസിന്റെ വില വലിയ രീതിയിൽ ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സിറ്റി ഗ്രൂപ്പ് സ്ഥാപനത്തിനകത്ത് നൽകിയ മെമ്മോ വ്യക്തമാക്കുന്നു. നെഗറ്റീവ് വാർത്തകൾ മൂലം കമ്പനിയുടെ ഓഹരി, ബോണ്ട് വിലകൾ കുറയുകയാണ്. ഇതുമുലം അദാനി സെക്യൂരിറ്റീസിന് മേൽ വായ്പ നൽകുന്നത് അടിയന്തരമായി നിർത്തിവെക്കുകയാണെന്ന് സിറ്റി ഗ്രൂപ്പ് അറിയിച്ചു.

അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ സിറ്റി ഗ്രൂപ്പ് വക്താവ് തയാറായില്ല. യു.എസിൽ അദാനി എന്റർപ്രൈസിന്റെ​ ബോണ്ടുകൾക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. അതേസമയം, ഓഹരി വിപണികളിൽ അദാനിയുടെ ഷെയറുകൾ ഇന്നും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനി എന്റർപ്രൈസിന് 10 ശതമാനം നഷ്ടം നേരിട്ടു.

Tags:    
News Summary - After Credit Suisse, Citigroup’s wealth unit stops accepting Adani Group securities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT