ന്യൂഡൽഹി: ആറ് ദശാബ്ദം പഴക്കമുള്ള ആദായനികുതി നിയമം പരിഷ്കരിക്കുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടി ആദായനികുതി വകുപ്പ്. നിയമത്തിലെ ഭാഷ ലളിതമാക്കാനും പരാതികൾ പരമാവധി കുറക്കാനും കാലഹരണപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കാനുമാണ് ലക്ഷ്യമിടുന്നത്.
1961ലെ ആദായനികുതി നിയമം സമഗ്രമായി പരിഷ്കരിക്കുമെന്ന് ബജറ്റ് അവതരണവേളയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇതിന് ചുവട് പിടിച്ച്, പരിഷ്കരണങ്ങൾക്കായി ആഭ്യന്തര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഭാഷയുടെ ലളിതവത്കരണം, വ്യവഹാരങ്ങളും പരാതികളും, അനാവശ്യമായതും കാലഹരണപ്പെട്ടതുമായ വ്യവസ്ഥകൾ തുടങ്ങിയ വിഭാഗങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. ഇതിനായി ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രത്യേക വിൻഡോ തുറന്നിട്ടുണ്ട്. മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ച് വ്യക്തികൾക്ക് പോർട്ടലിൽ പ്രവേശിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.