ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം വ്യാപനവും തുടർന്നുണ്ടാവുന്ന ലോക്ഡൗണുകളും സമ്പദ്വ്യവസ്ഥക്ക് താങ്ങാനാവില്ലെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതു വരെ രാജ്യം കാണാത്ത സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് സമ്പദ്വ്യവസ്ഥ കര കയറുകയാണ്. എല്ലാവരും ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്തുന്നു. ഇയൊരു സാഹചര്യത്തിൽ കോവിഡ് പടരുന്നതും വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നതും ഒട്ടും ഗുണകരമാവില്ലെന്നാണ് ആർ.ബി.ഐയുടെ പ്രതിമാസ ബുള്ളറ്റിനിൽ പറയുന്നത്.
കോവിഡ് വീണ്ടും പടർന്നാൽ അത് 2021-22 സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിലെ വളർച്ചയെ കാര്യമായി സ്വാധീനിക്കും. ജി.ഡി.പി വലിയ രീതിയിൽ കുറയുന്നതിനും അത് കാരണമാകും. കോവിഡ് പടരുന്നത് ആർ.ബി.ഐ വിലയിരുത്തലുകളെ തകിടം മറിക്കുമെന്നും കേന്ദ്രബാങ്ക് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ ആഴ്ച രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നിരുന്നു. ഫെബ്രുവരി അവസാനത്തോടെ പ്രതിദിനം 9,800 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മാർച്ചിൽ കോവിഡ് രോഗികളുടെ എണ്ണം 40,000 ആയി ഉയർന്നു. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.