മുംബൈ: രാജ്യത്തെ കറൻസി സർക്കുലേഷൻ ഉയരുന്നതായി കണക്കുകൾ. മുൻ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 22.6 ശതമാനമാണ് നോട്ടുകളുടെ വിനിമയത്തിൽ ഇതുവരെയുണ്ടായ വർധനവ്. ജനങ്ങൾ കൂടുതൽ പണം സൂക്ഷിക്കുന്നതിനാണ് കറൻസി സർക്കുലേഷനിൽ വർധനയുണ്ടായത്. കഴിഞ്ഞ വർഷം സർക്കുലേഷൻ 13 ശതമാനം മാത്രമായിരുന്നു. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ ജനങ്ങൾ കൂടുതൽ കറൻസി കൈവശം വെക്കുന്നതിൻെറ തെളിവാണ് സർക്കുലേഷൻ വർധിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കടുത്ത അസ്ഥിരത നില നിൽക്കുന്ന സമയങ്ങളിൽ ജനങ്ങൾ കൂടുതലായും കറൻസി സൂക്ഷിച്ചുവെക്കുമെന്നതിൻെറ തെളിവാണ് സർക്കുലേഷൻ ഉയർന്നത്. കറൻസി ജനങ്ങൾക്ക് സുരക്ഷിതത്വ ബോധം നൽകുന്നുണ്ടെന്ന് കെയർ റേറ്റിങ്ങിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ മദൻ സബ്നാവിസ് പറഞ്ഞു.സാമ്പത്തിക രംഗത്ത് അസ്ഥിരമായ സാഹചര്യം ഉടലെടുക്കുേമ്പാഴെല്ലാം ജനങ്ങൾ കറൻസി ശേഖരിച്ച് വെക്കും. ഈ സമയത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിക്കും. സാമ്പത്തിക വളർച്ചയുണ്ടാകുേമ്പാഴാണ് കറൻസി സർക്കുലേഷൻ വർധിക്കുക. എന്നാൽ, ഇപ്പോൾ സാഹചര്യം അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടക്കിടക്കുള്ള ബാങ്ക്/എ.ടി.എം സന്ദർശനം ഒഴിവാക്കുന്നതിനായാണ് ജനങ്ങൾ കൂടുതൽ കറൻസി ശേഖരിച്ചുവെച്ചാണ് സർക്കുലേഷൻ ഉയരാൻ കാരണമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഗവേഷക വിഭാഗം തലവൻ അനുഭുട്ടി സഹായ് പറഞ്ഞു.
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.