ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനം; വലിയ സമ്പദ്‍വ്യവസ്ഥകളിൽ ഏറ്റവും മുന്നിലെന്ന് മോർഗൻ സ്റ്റാൻലി

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ഏഴ് ശതമാനം നിരക്കിൽ വളരുമെന്ന് അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി. വലിയ സമ്പദ്‍വ്യവസ്ഥകളിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടാവുക ഇന്ത്യക്കാണെന്നും മോർഗൻ സ്റ്റാൻലി പ്രവചിക്കുന്നു. ഏഷ്യയുടെ വളർച്ചക്ക് 28 ശതമാനവും ആഗോള വളർച്ചക്ക് 22 ശതമാനവും ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ പങ്കാളിത്തമുണ്ടാവും.

ഏഷ്യയിൽ ഏറ്റവും മികച്ച സ്ഥാനത്താണ് ഇന്ത്യയുള്ളത്. ആഭ്യന്തര ഉപഭോഗം വർധിച്ചതാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് കരുത്താകുന്നത്. സമ്പദ്‍വ്യവസ്ഥയിൽ സ്വകാര്യ മേഖലക്ക് കൂടി പ്രധാനം നൽകുന്ന രീതിയിലുള്ള പരിഷ്കാരങ്ങൾ കരുത്തായെന്ന് വിലയിരുത്താമെന്നും മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നു.

എണ്ണവിലയും മറ്റ് ഉൽപന്നങ്ങളുടെ വിലയും വർധിക്കുന്നതാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്കുള്ള പ്രധാനതിരിച്ചടി. എണ്ണവില കുറയുകയാണെങ്കിൽ സമ്പദ്‍വ്യസ്ഥ സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തുമെന്നും മോർഗൻ സ്റ്റാൻലി കൂട്ടിച്ചേർക്കുന്നു.

Tags:    
News Summary - At 7%, India's Growth Will Be Strongest Among Largest Economies: Morgan Stanley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.