അദാനിക്കെതിരെ ആസ്​ട്രേലിയയിലും പ്രതിഷേധം; നടപടി വേണമെന്ന്​ ഇന്ത്യൻ സ്​റ്റോക്​ എക്​സ്​ചേഞ്ചിന്​ കത്ത്​

മെൽബൺ: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ ആസ്​​ട്രേലിയയിലും പ്രതിഷേധം. മ്യാൻമർ സൈന്യവുമായി ഉണ്ടാക്കിയ കരാറിലാണ്​ വിവാദം. ആസ്​ട്രേലിയൻ സെന്‍റർ ഫോർ ഇന്‍റർനാഷണൽ ജസ്റ്റിസാണ്​ പ്രതിഷേധവുമായി രംഗത്തുള്ളത്​. അദാനിക്കെതിരെ നടപടിയെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഇന്ത്യൻ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചുകൾക്ക്​ സംഘടന കത്തയച്ചു.

ഇതുമായി ബന്ധപ്പെട്ട്​ അദാനി പോർട്​സ്​ മാർച്ച്​ 31ന്​ പുറത്തിറക്കിയ പ്രസ്​താവന പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്​ സംഘടന ആരോപിക്കുന്നു. വ്യാജ വിവരങ്ങളാണ്​ കരാറുമായി ബന്ധപ്പെട്ട്​ അദാനി ഗ്രൂപ്പ്​ പങ്കുവെച്ചത്​. മ്യാൻമർ ഭരണകൂടത്തെ അട്ടിമറിച്ച്​ സൈന്യം അധികാരം ഏറ്റെടുത്തതിന്​ ശേഷം നിരവധി പേരാണ്​ മ്യാൻമറിൽ ഇതുവരെ കൊല്ലപ്പെട്ടത്​. സൈന്യം നിയന്ത്രിക്കുന്ന മ്യാൻമർ ഇക്കണോമിക്​ കോർപ്പറേഷനുമായാണ്​ അദാനി ഗ്രൂപ്പ്​ കരാറുണ്ടാക്കിയത്​.

അതേസമയം, എൻ.എസ്​.ഇയിലും ബി.എസ്​.ഇയിലും അദാനി ഗ്രൂ​പ്പിന്‍റെ ഓഹരികൾക്ക്​ കഴിഞ്ഞ ദിവസവും വില വർധിച്ചു. അദാനി പോർട്​സിന്‍റെ ഓഹരി എൻ.എസ്​.ഇയിൽ 4.43 ശതമാനവും ബി.എസ്​.ഇയിൽ 4.77 ശതമാനവും ഉയർന്നു.

Tags:    
News Summary - Aussie civil rights group calls on India's stock exchanges to take action against Adani Ports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT