ന്യൂഡൽഹി: ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസമേകി ഓട്ടോ ഡെബിറ്റ് സംവിധാനം തുടരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. വ്യാഴാഴ്ച മുതൽ അവസാനിപ്പിക്കാനിരുന്ന സംവിധാനമാണ് സെപ്റ്റംബർ 30 വരെ നീട്ടിയത്. ഉപഭോക്താവിെൻറ അക്കൗണ്ടിൽനിന്ന് സ്വയം പണം ഇൗടാക്കുന്ന സംവിധാനമാണ് ഓട്ടോ ഡെബിറ്റ്. ഏപ്രിൽ ഒന്നു മുതൽ ഉപഭോക്താവിെൻറ അനുമതിയില്ലാതെ പണം പിൻവലിക്കരുതെന്നായിരുന്നു വ്യവസ്ഥ.
ഇതേ തുടർന്ന് യു.പി.ഐ(യുനിഫൈഡ് പേമെൻറ് ഇൻറർഫേസ്), ബാങ്ക് കാർഡുകൾ(ഡെബിറ്റ്/ക്രെഡിറ്റ്), വാലറ്റ്, നാഷനൽ പേമെൻറ് കോർപറേഷൻ എന്നിവ വഴിയുള്ളതും മുൻകൂർ പണമടക്കുന്നതുമായ ഇടപാടുകൾ തടസ്സമില്ലാതെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.