ഓ​ട്ടോ ഡെബിറ്റ്​ സംവിധാനം തൽക്കാലത്തേക്ക്​ തടസപ്പെടില്ല; പുതിയ നയം നടപ്പിലാക്കുന്നത്​ നീട്ടിവെച്ച്​ ആർ.ബി.ഐ

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിലെ ഓ​ട്ടോ ഡെബിറ്റ്​ സംവിധാനം തൽക്കാലത്തേക്ക്​ തടസപ്പെടില്ല. 5000 രൂപക്ക്​ മുകളിലുള്ള ഇടപാടുകൾക്ക്​ ഉപഭോക്​താക്കളുടെ മുൻകൂർ അനുമതി തേടണമെന്ന ഉത്തരവ്​ നടപ്പാക്കുന്നത്​ ആർ.ബി.ഐ നീട്ടിവെച്ചു. സെപ്​തംബർ 30 വരെയാണ്​ ഉത്തരവ്​ നീട്ടിവെച്ചത്​.

നേരത്തെ ഏപ്രിൽ ഒന്ന്​ മുതൽ പുതിയ ഉത്തരവ്​ നടപ്പാക്കണമെന്നായിരുന്നു ആർ.ബി.ഐ നിർദേശം. ഇതുപ്രകാരം നെറ്റ്​ഫ്ലിക്​സ്​, ആമസോൺ പ്രൈം, ടെലികോം സേവനദാതാക്കൾ, മ്യൂച്ചൽഫണ്ട്​ കമ്പനികളുടെയെല്ലാം ഇടപാടുകൾ എന്നിവയെല്ലാം തടസപ്പെടുമായിരുന്നു. ആർ.ബി.ഐയുടെ പുതിയ നീക്കത്തെ ബാങ്കുകൾ എതിർത്തതാണ്​ പ്രശ്​നങ്ങൾ സൃഷ്​ടിച്ചത്​.

പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ബാങ്കുകളുടെ എതിർപ്പ്​. ​ഏപ്രിൽ ഒന്നിന്​ നടക്കേണ്ട ഇടപാടിന്​ ബാങ്കുകൾ​ അക്കൗണ്ട്​ ഉടമകൾക്ക്​ അറിയിപ്പ്​ നൽകാതിരുന്നതും പ്രതിസന്ധിയായിരുന്നു.

Tags:    
News Summary - Auto Debit Facilities To Stay, New RBI Rule Postponed Till September 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT