ധാക്ക: ഇന്ധനവില വൻതോതിൽ വർധിപ്പിച്ച് ബംഗ്ലാദേശ്. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇന്ധനവില 51.7 ശതമാനമാണ് കൂട്ടിയത്. ഒരു ലിറ്റർ ഒക്ടേനിന്റെ വില 135 ടാക്കയാക്കി വർധിപ്പിച്ചു(1.43 ഡോളർ). നേരത്തെ 89 ടാക്കയായിരുന്നു ഒരു ലിറ്റർ ഒക്ടേനിന്റെ വില.
ഡീസലിന്റേയും മണ്ണെണ്ണയുടേയും വില 42.5 ശതമാനമാണ് വർധിപ്പിച്ചത്. 114 ടാക്കയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. പെട്രോളിന്റെ വില 44 ടാക്ക വർധിപ്പിച്ച് 130 ആക്കി. 51.1 ശതമാനമാണ് പെട്രോൾ വിലയിലുണ്ടായ വർധനവ്.
ഇന്ധനവില ഉയർത്തിയതോടെ ബംഗ്ലാദേശിലെ പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 7.56 ശതമാനമാണ് പണപ്പെരുപ്പം. ഒമ്പത് വർഷത്തിനിടയിലെ ഉയർന്നനിരക്കിലാണ് ബംഗ്ലാദേശിൽ പണപ്പെരുപ്പമിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.