പ്രതിസന്ധിയിലായ ബൈജൂസിനെ കരകയറ്റാൻ മുൻ എസ്.ബി.ഐ മേധാവിയും ഇൻഫോസിസ് സി.എഫ്.ഒയും

ന്യൂഡൽഹി: പ്രതിസന്ധിയിലായ ലേണിങ് ആപ് ബൈജൂസിനെ കരകയറ്റാൻ രജനീഷ് കുമാറും മോഹൻദാസ് പൈയും എത്തുന്നു. മുൻ എസ്.ബി.ഐ മേധാവിയാണ് രജനീഷ് കുമാർ. മുൻ ഇൻഫോസിസ് സി.എഫ്.ഒയും ഭാരത്പേ ബോർഡംഗവുമാണ് മോഹൻദാസ് പൈ. ഇരുവരും ബൈജൂസിന്റെ ഉപദേശകസമിതിയിലേക്കാവും എത്തുക.

നേരത്തെ ബൈജൂസിന് ഉപദേശക സമിതിയുണ്ടാകുമെന്ന് സി.ഇ.ഒ ബൈജു രവീന്ദ്രൻ പറഞ്ഞിരുന്നു. കമ്പനിയുടെ ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സമിതി ഉപദേശം നൽകുമെന്നും ബൈജു രവീന്ദ്രൻ അറിയിച്ചിരുന്നു.ബൈജൂസിൽ നിക്ഷേപമുണ്ടായിരുന്നയാളാണ് പൈ. ഭാരത്പേയുടെ പ്രവർത്തനങ്ങളിൽ നിർണായക സ്വാധീനമുണ്ടാക്കാൻ പൈക്ക് സാധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പൈ ബൈജൂസിലേക്കും എത്തുന്നത്. ബൈജുവുമായും ദിവ്യയുമായും സംസാരിച്ചുവെന്നും കമ്പനിയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്താൻ തയാറാണെന്നും ഇരുവരും അറിയിച്ചുവെന്നും മോഹൻ ദാസ് പൈ പറഞ്ഞു.

Tags:    
News Summary - BharatPe’s Rajnish Kumar, Mohandas Pai join Byju’s board advisory committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT