ന്യൂഡൽഹി: രാജ്യത്ത് ഉയരുന്ന തൊഴിലില്ലായ്മ മറികടക്കാൻ ലക്ഷ്യമിട്ട് മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ ഒന്നാം ബജറ്റ്. തൊഴിൽ സൃഷ്ടിക്കാനുള്ള പ്രഖ്യാപനങ്ങൾക്കൊപ്പം നൈപുണ്യ വികസനത്തിനും സർക്കാർ ഊന്നൽ നൽകുന്നുണ്ട്. വിദ്യാർഥികൾക്കുള്ള ഇന്റേൺഷിപ്പ് പദ്ധതി അടക്കമുള്ളവ തൊഴിൽ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. മൂന്ന് തവണയായി 15,000 രൂപ വരെ തൊഴിലാളികൾക്ക് നൽകുമെന്ന പ്രഖ്യാപനം വൻമാറ്റം ലക്ഷ്യമിട്ടാണ്.
പതിവ് പോലെ പുതിയ സ്കീമിൽ ആദായ നികുതിയിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സ്കീമിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി 50,000ത്തിൽ നിന്നും 75,000 രൂപ വരെയാക്കി ഉയർത്തിയിട്ടുണ്ട്. ഇതിന് പുറമേ ഇ-കൊമേഴ്സ് കമ്പനികൾക്കുള്ള ടി.ഡി.എസ് 0.1 ശതമാനമായി കുറക്കുകയും ചെയ്തിട്ടുണ്ട്.
ഭരണം നിലനിർത്താൻ സഹായിക്കുന്ന ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിനേയും ബിഹാറിലെ നിതീഷ് കുമാറിനേയും നിർമല സീതാരാമൻ മറന്നില്ല. ആന്ധ്രക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികൾക്ക് മാത്രം 26,000 കോടി പ്രഖ്യാപിച്ചു. പ്രളയം നേരിടാനും ബിഹാറിലെ ക്ഷേത്രങ്ങൾക്കുമായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.