ന്യൂഡൽഹി: ബിറ്റ്കോയിൻ, ഇതീറിയം പോലുള്ള മറ്റ് ക്രിപ്റ്റോകറൻസികൾ ഉപയോഗിച്ച് ഇന്ത്യയിൽ സാമ്പത്തിക ഇടപാടുകൾക്ക് നടത്താനാവില്ലെന്ന് ധനകാര്യ സെക്രട്ടറി ടി.വി സോമനാഥൻ. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തുന്നവർ അതുപയോഗിച്ച് പണമിടപാടുകൾ നടത്താനാവില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിപ്റ്റോകറൻസികൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രബജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ റുപ്പി ഉപയോഗിച്ച് മാത്രമാണ് ഇന്ത്യയിൽ പണമിടപാടുകൾ നടത്താനാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെർച്വൽ സ്വത്തിന് 30 ശതമാനം നികുതി ചുമത്തുമെന്ന നിർമ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ധനകാര്യ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. നിർമ്മല സീതാരാമന്റെ നികുതി പ്രഖ്യാപനത്തിന് പിന്നാലെ എല്ലാ ഡിജിറ്റൽ കറൻസികൾക്കും ഇന്ത്യ നിയമസാധുത നൽകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബിറ്റ്കോയിൻഅടക്കമുള്ള കറൻസികൾക്ക് നിയമസാധുത നൽകാതിരുന്നതോടെ ഔദ്യോഗികമായ ഇടപാടുകൾക്ക് ഇവ ഉപയോഗിക്കാനാവില്ല. ഇടപാടുകൾ നടത്തുന്ന രണ്ട് വ്യക്തികളാണ് ക്രിപ്റ്റോ കറൻസിയുടെ മൂല്യം നിർണയിക്കുന്നത്. നിങ്ങൾക്ക് സ്വർണമോ, രത്നങ്ങളോ, ക്രിപ്റ്റോയോ വാങ്ങാം. എന്നാൽ ഇവ് ഉപയോഗിച്ച് ഇടപാടുകൾ നടത്താനാവില്ല. ക്രിപ്റ്റോയുടെ മൂല്യത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടില്ലെന്നും ധനകാര്യ സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.