ന്യൂഡൽഹി: രാജ്യത്തെ ഉൽപന്ന നിർമാണമേഖലക്കായി 1.46 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻറീവ്(പി.എൽ.ഐ) സ്കീമിൽ ഉൾപ്പെടുത്തിയാവും ആനുകൂല്യങ്ങൾ നൽകുക. ഇന്ത്യയിൽ വിവിധ കമ്പനികളുടെ ഉൽപാദനം വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി. ഇതുവഴി ഇന്ത്യയിലെ നിക്ഷേപം വർധിപ്പിക്കാമെന്നും കേന്ദ്രസർക്കാർ കണക്ക് കൂട്ടുന്നു.
ഇലക്ട്രിക് ഉൽപന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ, സ്റ്റീൽ, ഓട്ടോമൊബൈൽ, ടെലികോം, ടെക്സ്റ്റൈൽ, ഭക്ഷ്യ ഉൽപാദനം, സോളാർ ഉൽപന്നങ്ങൾ തുടങ്ങിയവക്കാവും ആനുകൂല്യം ലഭിക്കുക. ഓട്ടോമൊബൈൽ മേഖലക്കായി 57,042 കോടിയാണ് നീക്കിവെച്ചത്. അഡ്വാൻസ് കെമിസ്ട്രി സെൽ ബാറ്ററി എന്നിവക്കായി 18,100 കോടിയും നീക്കിവെച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ധനമന്ത്രി നിർമ്മല സീതാരാമനും കേന്ദ്രമന്ത്രി പ്രകാശ്ജാവേദ്ക്കറും ചേർന്നാണ് കേന്ദ്രസർക്കാറിെൻറ തീരുമാനം പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ ഇന്ത്യ നിർമാണപ്രവർത്തനങ്ങളുടെ ഹബായി മാറുമെന്ന് ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.