മഹാമാരിക്കിടയിലെ പണഞ്ഞെരുക്കം; സ്വർണ വായ്​പയിലേക്ക്​ തിരിഞ്ഞ്​ ജനങ്ങൾ

ന്യൂഡൽഹി: കോവിഡ് മഹാമാരിയും ലോക്​ഡൗണും സൃഷ്​ടിച്ച പണഞ്ഞെരുക്കവും ​അപ്രതീക്ഷിത ചെലവുകളും ജനങ്ങളെ പ്രേരിപ്പിച്ചത്​ സ്വർണ വായ്​പക്ക്​. 2021 മേയിൽ അവസാനിച്ച 12 മാസത്തിനിടെ എല്ലാ മേഖലയിലും 33.8 ശതമാനത്തി​െൻറ ഉയർന്ന വായ്​പ വളർച്ചയാണ്​​ രേഖപ്പെടുത്തിയത്​.

ഇക്കാലയളവിൽ ബാങ്കുകളുടെ സ്വർണ പണയ വായ്​പ 15,686 കോടി ഉയർന്ന്​ 62,101​കോടിയിലെത്തി. 2020 മേയിൽ ഇത്​ 46,415 കോടിയായിരുന്നുവെന്നും റിസർവ്​ ബാങ്കി​െൻറ കണക്കുകൾ വ്യക്തമാക്കുന്നു. 2020 മാർച്ചിലാണ്​ രാജ്യത്ത്​ കോവിഡി​െൻറ ആദ്യതരംഗം പിടിമുറക്കുന്നത്​. ഇക്കാലയളവ്​ മുതൽ സ്വർണ വായ്​പയിൽ 86.4 ശതമാനം അഥവാ 33,308 കോടി രൂപ 2021 മേയ്​ മാസത്തോടെ ഉയർന്നതായി ആർ.ബി.ഐ പറയുന്നു.

ബാങ്കുകളിൽ സ്വർണവായ്പയിലുണ്ടായ കുതിച്ചുചാട്ടമാണിത്​​. മുത്തൂറ്റ്​ ഫിനാൻസ്​, മണപ്പുറം ഫിനാൻസ്​ തുടങ്ങിയ സ്വകാര്യ സ്വർണ പണയ വായ്​പയുടെ കണക്കുകൾ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഇതിലും ഉയരും. എളുപ്പത്തിൽ ബാങ്കുകളിൽനിന്ന്​ തുക ലഭിക്കുന്നതിനാൽ പ്രധാന വളർച്ച മേഖലയായി ഇവ മാറുകയും ചെയ്​തു -വിദഗ്​ധർ പറയുന്നു.

നേരത്തേ, പൊതുമേഖല ബാങ്കുകൾ സ്വർണപണയ വായ്​പയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, കോവിഡ്​ മഹാമാരി സൃഷ്​ടിച്ച പ്രതിസന്ധിക്കിടെ ഇവ കുതിച്ചുയരുകയായിരുന്നു. സ്വർണപണയ വായ്​പ ഉയർന്നപ്പോഴും മറ്റു വായ്​പകൾ ഇഴയുകയായിരുന്നുവെന്നാണ്​ കണക്കുകൾ. 2021 മേയിൽ മറ്റു വായ്​പകൾ 5.9 ശതമാനമായി കുറഞ്ഞു. 2020 മേയിൽ ഇത്​ 6.1 ശതമാനമായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐയിൽ റോക്കറ്റുപോലെയാണ്​ സ്വർണ വായ്​പ കുതിച്ചുയർന്നത്​. 2020-21 സാമ്പത്തിക വർഷത്തിൽ 465 ശതമാനമാണ്​ സ്വർണ വായ്​പയുടെ ഉയർച്ച​. അതായത്​ 20,987 കോടി രൂപ. അടിസ്​ഥാന മേഖലയിലുണ്ടാകുന്ന സമ്മർദ്ദമാണ്​ സ്വർണ വായ്​പ ഉയരാനുള്ള പ്രധാന കാരണം, കാർഷിക മേഖലകൾ, കുറഞ്ഞ വരുമാനമുള്ളവർ, ചെറുകിട യൂനിറ്റുകൾ തുടങ്ങിയവർ പണഞ്ഞെരുക്കത്തിൽപ്പെട്ട്​ സ്വർണവായ്​പക്ക്​ നിർബന്ധിതരാകുകയായിരുന്നു. എസ്​.ബി.ഐയിൽ സ്വർണവായ്​പക്ക്​ 7.50 ശതമാനമാണ്​ പലിശ. വായ്​പ തിരി​ച്ചടവിൽ എന്തെങ്കിലും വീഴ്​ചകൾ സംഭവിച്ചാൽ ഇൗട്​ നൽകിയ സ്വർണം ഉടൻ പിടിച്ചെടുക്കാനും കഴിയുമെന്നതാണ്​ ബാങ്കുകൾ ഇൗ മേഖലയിൽ ശ്രദ്ധ ഉൗന്നാൻ പ്രധാന കാരണവും. 

Tags:    
News Summary - Cash crunch amid pandemic, people turn to gold loans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT