എസ്.എം.എസ് അലർട്ടിന്​ ചാർജ്​: ബാങ്കുകളോട്​ വിശദീകരണം തേടി ​ഹൈകോടതി

കൊച്ചി: ഇടപാടുകാർക്ക് എസ്.എം.എസ് അലർട്ട് നൽകുന്നതിന്​ ബാങ്കുകൾ ചാർജ്​ ഈടാക്കുന്നത്​ എന്ത്​ അടിസ്ഥാനത്തിലെന്ന്​ ​ഹൈകോടതി. പ്രതിമാസം നിശ്ചയിച്ച നിരക്കിലാണോ അതോ യഥാർഥ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിലാണോ ചാർജ് ഈടാക്കുന്നതെന്ന് അറിയിക്കാൻ ഹൈകോടതി ബാങ്കുകൾക്ക്​ നിർദേശം നൽകി.

ബാങ്കുകൾക്ക്​ നൽകിയ നിർദേശത്തിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്നും എസ്.എം.എസ് അലർട്ടിന്​ ബാങ്കുകൾ ഈടാക്കിയ ചാർജിന്‍റെ വിശദാംശങ്ങൾ സമാഹരിക്കണമെന്നും റിസർവ് ബാങ്കിനോട്​ ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു.

റിസർവ് ബാങ്കിന്‍റെ നിർദേശപ്രകാരം യഥാർഥ ഉപയോഗത്തിന്‍റെ അടിസ്ഥാനത്തിൽ ചാർജ് ഈടാക്കണമെന്ന്​ ആവശ്യപ്പെട്ട് ഡൽഹി ആസ്ഥാനമായ ബാങ്ക് ആൻഡ് ഫിനാൻസ് അക്കൗണ്ട് ഹോൾഡേഴ്സ് വെൽഫെയർ അസോസിയേഷൻ സമർപ്പിച്ച ഹരജിയിലാണ്​ ഉത്തരവ്.

Tags:    
News Summary - Charge for SMS alert: High Court seeks explanation from banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT