ലണ്ടൻ: യു.എസിനെ മറികടന്ന് 2028 ഓടെ ചൈന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം. നേരത്തെ പ്രവചിക്കപ്പെട്ടതിലും അഞ്ച് വർഷം മുമ്പ് ചൈന നേട്ടം കൈവരിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. കോവിഡ് 19നെ തുടർന്നാണ് സാഹചര്യം മാറിയത്. ചൈന തകർച്ചയിൽ നിന്നും അതിവേഗം കരകയറുകയാണ്. എന്നാൽ, യു.എസ് സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവിന് ഇത്ര വേഗമില്ലെന്നും ഇതുമായി ബന്ധപ്പെട്ട പഠനം ചൂണ്ടിക്കാട്ടുന്നു.
കോവിഡ് 19ഉം തുടർന്ന് ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിയും ചൈനക്ക് ഗുണകരമായെന്ന് സെന്‍റർ ഫോർ ഇക്കണോമിക്സ് ആൻഡ് ബിസിനസ് റിസേർച്ച് പഠനത്തിൽ പറയുന്നു. നേരത്തെ തന്നെ മഹാമാരിയെ പിടിച്ച് കെട്ടാൻ കഴിഞ്ഞതാണ് ചൈനക്ക് ഗുണകരമാവുന്നത്.
2021-25 കാലയളവിൽ ശരാശരി 5.7 ശതമാനം നിരക്കിൽ ചൈനീസ് സമ്പദ്വ്യവസ്ഥ വളരും. പിന്നീട് വളർച്ച നിരക്ക് 4.5 ശതമാനമായി കുറയുമെങ്കിലും ചൈന വലിയൊരു തകർച്ചയെ അഭിമുഖീകരിക്കില്ലെന്നാണ് പഠനം. 2022-24 കാലയളവിൽ 1.9 ശതമാനമായിരിക്കും സമ്പദ്വ്യവസ്ഥയുടെ വളർച്ച നിരക്ക്. അതിന് ശേഷം വളർച്ചാ നിരക്ക് 1.6 ശതമാനമായി ഇടിയും.
2030 വരെ ജർമ്മനിയായിരിക്കും മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി. എന്നാൽ, അതിന് ശേഷം ഇന്ത്യ ജർമ്മനിയെ മറികടക്കും. അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടൻ ആറാം സ്ഥാനത്തേക്ക് പതിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.