ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ വരവ് രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയാക്കിയെന്ന് പഠനം. പ്യു റിസേർച്ച് സെന്‍റർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കോവിഡ് ജനങ്ങളുടെ തൊഴിലും ജീവിത മാർഗവും നഷ്ടപ്പെടുത്തിയെന്ന് പഠനത്തിൽ പറയുന്നു.
ലോകബാങ്കിന്‍റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ സംബന്ധിച്ച പ്രവചനത്തിനനുസരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന്‍റെ വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. ഏതാണ്ട് എല്ലാ വ്യവസായങ്ങളേയും കഴിഞ്ഞ വർഷത്തെ കോവിഡ് രോഗം ബാധിച്ചു. സമ്പദ്വ്യവസ്ഥയുടെ എല്ലാ സെക്ടറുകളിലും തൊഴിൽ നഷ്ടമുണ്ടാെയന്നും പ്യു റിസേർച്ച് പറയുന്നു.
പ്രതിദിനം 150 രൂപ പോലും വരുമാനമില്ലാത്ത ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം ആറ് കോടിയിൽ നിന്ന് 13.4 കോടിയായി വർധിക്കുമെന്നാണ് പഠനം. അതേസമയം, കോവിഡിന്‍റെ രണ്ടാം തരംഗം കൂടി ഉണ്ടാവുന്നതോടെ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് റേറ്റിങ് ഏജൻസിയായ നൗമുറയുടെ പഠനത്തിൽ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.