ന്യൂഡൽഹി: സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവിന് രാജ്യത്തെ പകുതി ജനങ്ങൾക്കെങ്കിലും വാക്സിൻ നൽകണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. അടുത്ത ഏതാനം മാസങ്ങൾക്കുള്ളിൽ പകുതി ജനങ്ങൾക്കെങ്കിലും വാക്സിൻ നൽകാൻ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി കുറേ വർഷങ്ങളിൽ 10 മുതൽ 11 ശതമാനം വരെയായിരിക്കും രാജ്യത്തെ ജി.ഡി.പി വളർച്ചാ നിരക്ക്. പ്രതിശീർഷ വരുമാനം 2050ൽ 16000 ഡോളറിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സാധ്യമാവണമെങ്കിൽ സമ്പദ്വ്യവസ്ഥയിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. നിലവിൽ ജി.ഡി.പിയുടെ 30 ശതമാനമാണ് നിക്ഷേപം ഇത് 40 വരെയാക്കി ഉയർത്തണം. കയറ്റുമതി വർധിപ്പിക്കണം. ജി.ഡി.പിയിൽ ഉൽപാദന മേഖലയുടെ പങ്ക് വർധിപ്പിക്കണം. കാർഷിക മേഖലയുടെ ആധുനികവൽക്കണം. ഈസ് ഓഫ് ഡുയിങ് ബിസിനസ് എന്നിവയില്ലെല്ലാം പുരോഗതിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.