ന്യൂഡൽഹി: സ്വതാന്ത്ര്യാനന്തരം ഇന്ത്യ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്നായിരിക്കാം കോവിഡെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. യുനിവേഴ്സിറ്റി ഓഫ് ചിക്കാഗോ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എസ്.എം.ഇ സെക്ടറിന് പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിെൻറ ഒന്നാം തരംഗമുണ്ടായപ്പോൾ പ്രതിസന്ധി പ്രധാനമായും സമ്പദ്വ്യവസ്ഥയിലായിരുന്നു. ഇപ്പോൾ സാമ്പത്തികമായ പ്രതിസന്ധിക്കൊപ്പം സാമൂഹികമായ പ്രശ്നങ്ങളുമുണ്ട്. പല കാരണങ്ങൾ കൊണ്ടും കോവിഡ് പ്രതിരോധത്തിൽ സർക്കാറിെൻറ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലം കടന്നു പോകും. പക്ഷേ സർക്കാർ പരാജയപ്പെട്ട സന്ദർഭങ്ങൾ മനസിലാക്കാൻ നമുക്ക് കഴിഞ്ഞു. മനുഷ്യരെല്ലാവരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് മനസിലാക്കാൻ കോവിഡ് കാലം സഹായിച്ചിട്ടുണ്ടെന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.