ക്രൊയേഷ്യക്കിനി കറൻസി യൂറോ

സഗ്രെബ്: ക്രൊയേഷ്യ ജനുവരി ഒന്നുമുതൽ യൂറോപ്യൻ യൂനിയൻ കറൻസിയായ യൂറോ ഉപയോഗിക്കും. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലേക്ക് 41 ലക്ഷത്തിന് മേൽ വരുന്ന ക്രൊയേഷ്യക്കാർക്കും മറ്റു ഇ.യു രാജ്യക്കാർക്ക് ക്രൊയേഷ്യയിലേക്കും വിസയില്ലാതെ യാത്ര ചെയ്യാനും കഴിയും. 2013 ജൂലൈ ഒന്നുമുതൽ ക്രൊയേഷ്യ യൂറോപ്യൻ യൂനിയനിലെ അംഗമായിരുന്നെങ്കിലും യൂറോ കറൻസിയായി സ്വീകരിച്ചിരുന്നില്ല. യൂഗോസ്ലാവിയയിൽനിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം സ്ഥാപിച്ച ‘കുന’ കറൻസി പ്രാബല്യത്തിലില്ലാതാകും.

Tags:    
News Summary - Croatia set for new currency, borderless travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.