ന്യൂഡൽഹി: നിർമാണ മേഖലയിൽ ഡിമാന്‍റ് വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കമ്പനികൾ സിമന്‍റ് വില ഉയർത്തിയേക്കും. 50 കിലോ ഗ്രാം തൂക്കമുള്ള ഒരു ബാഗിന് 10 രൂപ വരെ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ 5-35 രൂപ വരെ സിമന്‍റിന് വർധിപ്പിക്കാൻ കമ്പനികൾ തീരുമാനിച്ചിരുന്നുവെങ്കിലും വർഷാവസാനമായതിനാൽ ഇത് മാറ്റുകയായിരുന്നുവെന്നാണ് സിമന്‍റ് ഡീലർമാർ തന്നെ നൽകുന്ന സൂചന.
ദക്ഷിണേന്ത്യ, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ സിമന്‍റ് കമ്പനികളാണ് വില കൂട്ടുക. 10 രൂപ മുതൽ 30 രൂപ വരെയാണ് വർധിപ്പിക്കുക. സിമന്‍റ് ബാഗിന് ശരാശരി 363 രൂപയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വില.
2022 സാമ്പത്തിക വർഷത്തിൽ സിമന്‍റിന്‍റെ ഡിമാൻഡ് 13 ശതമാനം വർധിക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാർ അടിസ്ഥാന സൗകര്യവികസന മേഖലക്ക് കൂടുതൽ ഊന്നൽ നൽകുന്നതും ഗ്രാമീണ മേഖലയിലും നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതുമാണ് സിമന്‍റ് വില കൂടാനുള്ള കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.