ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തിരിച്ചു വരവ് ജൂണിൽ തുടങ്ങുമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. ജൂലൈയോടെ തിരിച്ച് വരവിെൻറ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിെൻറ വേഗം കൂടിയാൽ വളർച്ച അനുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വായ്പ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ അനുമാനം സംബന്ധിച്ച് ഗവർണർ ശക്തികാന്ത ദാസ് പ്രസ്താവന നടത്തിയിരുന്നു. ജി.ഡി.പി വളർച്ച അനുമാനം 10.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായാണ് ആർ.ബി.ഐ കുറച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് വളർച്ച അനുമാനം കുറച്ചത്.
നേരത്തെ കോവിഡ് രണ്ടാം തരംഗം മൂലം ഇന്ത്യയുടെ ജി.ഡി.പി വളർച്ചയുടെ തോത് കുറയുമെന്ന് റേറ്റിങ് ഏജൻസികൾ പ്രവചിച്ചിരുന്നു. എന്നാൽ, ഒന്നാം തരംഗത്തിൽ നേരിട്ട തിരിച്ചടി സമ്പദ്വ്യവസ്ഥക്ക് ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ബി.ഐയും സാമ്പത്തിക വളർച്ച അനുമാനം കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.