കോർപ്പറേറ്റുകളുടെ ലാഭം കൂടുമ്പോഴും ജീവനക്കാരുടെ ശമ്പളം വർധിക്കുന്നില്ല; പ്രതിസന്ധി ചൂണ്ടിക്കാട്ടി സാമ്പത്തിക സർവേ

ന്യൂഡൽഹി: രാജ്യത്ത് കോർപ്പറേറ്റ് കമ്പനികൾ മികച്ച പ്രകടനം നടത്തുമ്പോഴും അവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇതിന്റെ ഫലം ലഭിക്കുന്നില്ലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. കോർപ്പറേറ്റുകളുടെ വരുമാനത്തിൽ വർധനയുണ്ടാവുമ്പോഴും അതിനനുസരിച്ച് സമ്പദ്‍വ്യവസ്ഥയിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നും സാമ്പത്തിക സർവേ പറയുന്നു. പുതിയ തൊഴിലുകൾ കൂടുതലായി ഉണ്ടാവേണ്ടത് സ്വകാര്യ മേഖലയിലാണ്. എന്നാൽ, ഇത് കാര്യമായി ഉണ്ടാവുന്നില്ലെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ 33,000 കമ്പനികളുടെ 2020 സാമ്പത്തിക വർഷം മുതൽ 2023 വരെയു​ള്ള ലാഭക്കണക്ക് പരിശോധിക്കുമ്പോൾ നികുതി ഉൾപ്പെടുത്താതെയുള്ള ലാഭം മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. എന്നാൽ, കമ്പനികൾ ജീവനക്കാരെ തെര​ഞ്ഞെടുക്കുന്നതിൽ ഇതിന് അനുസരിച്ചുള്ള വർധന വരുത്തിയിട്ടില്ലെന്നും നിലവിലുള്ളവരുടെ ശമ്പളം കാര്യമായി വർധിപ്പിച്ചിട്ടില്ലെന്നും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക വളർച്ച, തൊഴിലവസരങ്ങൾ, ഉൽപ്പാദനക്ഷമത എന്നിവയെ സ്വാധീനിക്കുന്ന പല പ്രശ്നങ്ങളും സംസ്ഥാന സർക്കാറിന്റെ അധീനതയിലാണ്. 2047ൽ വികസിത രാജ്യമായി ഇന്ത്യ ഉയരണമെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും സ്വകാര്യമേഖലയും ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്നും സാമ്പത്തിക സർവേ ആഹ്വാനം ചെയ്യുന്നു.

കിട്ടാക്കടവും കോവിഡും രാജ്യത്ത് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നും സാമ്പത്തിക സർവേയിൽ പറയുന്നു. അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തിൽ 6.5 മുതൽ ഏഴ് ശതമാനം വരെ വളർച്ച രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിലുണ്ടാവുമെന്നാണ് സാമ്പത്തിക സർവേ പ്രവചിക്കുന്നു. 

Tags:    
News Summary - Economic Survey 2024 key highlights: FY25 growth forecast, inflation outlook and more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.