സാൻ സാൽവദോർ: ലോകത്തെ ആദ്യത്തെ ബിറ്റ്കോയിൻ സിറ്റി സ്ഥാപിക്കാനൊരുങ്ങി എൽ സാൽവദോർ. ബിറ്റ്കോയിൻ ബോണ്ടുകളിൽ നിന്നുള്ള പണമുപയോഗിച്ചായിരിക്കും നഗരത്തിന്‍റെ നിർമാണം നടത്തുക. പ്രസിഡന്‍റ് നയീബ് ബുക്ക്ലെയാണ് ഇക്കാര്യം അറിയിച്ചത്. ബിറ്റ്കോയിനുമായി ബന്ധപ്പെട്ട നിക്ഷേപം ഇരട്ടിയാക്കാനും എൽ സാൽവദോറിന് പദ്ധതിയുണ്ട്.
രാജ്യത്തിന്‍റെ കിഴക്കൻ ഭാഗത്താവും ബിറ്റ്കോയിൻ സിറ്റി സ്ഥാപിക്കുക. ഇവിടേക്കുള്ള ഊർജ വിതരണം അഗ്നിപർവതത്തിൽ നിന്നാവും നടത്തുക. വാറ്റ് നികുതിയല്ലാതെ മറ്റൊന്നും ഇവിടെ നിന്ന് ചുമത്തില്ലെന്നും എൽ സാൽവദോർ പ്രസിഡന്‍റ് പറഞ്ഞു. 2022ൽ ഇതിനുള്ള ഫണ്ട് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ബില്യൺ ഡോളർ ബിറ്റ്കോയിൻ ബോണ്ടുകളിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലോക്ക്ചെയിൻ ടെക്നോളജി പ്രൊവൈഡർ ബ്ലോക്ക്സ്ട്രീമിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസർ ബുക്ലെ സാംസൺ പറഞ്ഞു. ബിറ്റ്കോയിൻ ഔദ്യോഗികമായി അംഗീകരിച്ച രാജ്യമാണ് എൽ സാൽവദോർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.