കോവിഡിന്​ മുമ്പ്​ തന്നെ രാജ്യത്തെ തൊഴിൽ വളർച്ച നിരക്ക്​ കുറഞ്ഞുവെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: കോവിഡിന്​ മുമ്പ്​ തന്നെ രാജ്യത്തെ തൊഴിൽ വളർച്ച നിരക്ക്​ കുറഞ്ഞുവെന്ന്​ റിപ്പോർട്ട്​. റേറ്റിങ്​ ഏജൻസിയായ കെയറാണ്​ ഇതുസംബന്ധിച്ച റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​. സമ്പദ്​വ്യവസ്ഥ വളരുന്നതിന്​ ആനുപാതികമായി തൊഴിലുകൾ വളർന്നിട്ടില്ലെന്നാണ്​ കെയറി​െൻറ വിലയിരുത്തൽ.

2,723 കമ്പനികളിൽ നടത്തിയ പഠനത്തിന്​ ശേഷമാണ്​ റേറ്റിങ്​ ഏജൻസി ഇത്തരമൊരു നിഗമനത്തിലേക്ക്​ എത്തിയത്​. 2016-17, 2019-20 സാമ്പത്തിക വർഷങ്ങളിൽ 2,723 കമ്പനികളിലേയും തൊഴിൽ വളർച്ച നിരക്ക്​ 2.2 ശതമാനമാണ്​. എന്നാൽ, ഇക്കാലയളവിൽ സമ്പദ്​വ്യവസ്ഥയിലെ യഥാർഥ ജി.ഡി.പി വളർച്ചാനിരക്ക്​ 5.8 ശതമാനമാണെന്ന്​ കെയർ വ്യക്​തമാക്കുന്നു.

സമ്പദ്​വ്യവസ്ഥക്ക്​ ആനുപാതികമായി തൊഴിൽ വളർച്ച നിരക്ക്​ ഉണ്ടായിട്ടില്ലെന്ന്​ തെളിയിക്കുന്നതാണ്​ ഈ കണക്കുകൾ. കോവിഡിനെ തുടർന്ന്​ തൊഴിൽ വളർച്ചയിൽ പിന്നെയും വലിയ ഇടിവുണ്ടായെന്നും കെയർ വ്യക്​തമാക്കുന്നുണ്ട്​. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ തൊഴിലെടുക്കുന്നവരുടെ എണ്ണം 32 ശതമാനമാണ്​ ഇടിഞ്ഞത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT