ന്യൂഡൽഹി: സ്വയം തൊഴിൽ സംരംഭകരെ ഇ.പി.എഫ് പദ്ധതിക്കുകീഴിൽ കൊണ്ടുവരാൻ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ. ജീവനക്കാരുടെ എണ്ണം നോക്കാതെ, ഔപചാരിക തൊഴിൽ മേഖലയിലെ മുഴുവൻ പേരെയും പദ്ധതിയിൽ ചേർക്കാനും ഉദ്ദേശിക്കുന്നു. ഇതിന് ബന്ധപ്പെട്ടവരിൽനിന്ന് ഇ.പി.എഫ്.ഒ അഭിപ്രായം തേടി. നിർബന്ധിത ഇ.പി.എഫ്. വേതന പരിധി ഇപ്പോൾ പ്രതിമാസം 15,000 രൂപയാണ്. 20തോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾമാത്രമാണ് ഇ.പി.എഫിന്‍റെ പരിധിയിൽ വരുക. ഈ രണ്ടു നിയന്ത്രണങ്ങളും എടുത്തുകളയും. 1952ലെ ഇ.പി.എഫ് അനുബന്ധ വ്യവസ്ഥ നിയമത്തിൽ ഇതുസംബന്ധിച്ച മാറ്റം കൊണ്ടുവരും.
ഇ.പി.എഫ് നിധിയിൽനിന്ന് ഓഹരി വിപണിയിൽ നിക്ഷേപിക്കാവുന്ന തുകയുടെ തോത് ഉയർത്തിയേക്കും. 15 ശതമാനം വരെ നിക്ഷേപിക്കാമെന്നാണ് ഇപ്പോൾ വ്യവസ്ഥ. ഇത് 25 ശതമാനമായി ഉയർത്തുന്നതാണ് പരിഗണനയിൽ. തൊഴിലാളികളുടെ നിക്ഷേപ ഭദ്രതയെ ബാധിക്കുമെന്ന ആശങ്കകൾ തള്ളിയാണിത്. മെച്ചപ്പെട്ട വരുമാനം കിട്ടുമെന്നാണ് വാദം. 12 ലക്ഷം കോടി വരുന്നതാണ് ഇ.പി.എഫ് നിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.