ന്യൂഡൽഹി: ഇ-നോമിനേഷൻ ചേർക്കാനുള്ള തീയതി നീട്ടി ഇ.പി.എഫ്.ഒ. ഡിസംബർ 31ന് ശേഷവും ഇ-നോമിനേഷൻ സംവിധാനത്തിലൂടെ നോമിനികളെ ചേർക്കാമെന്ന് ഇ.പി.എഫ്.ഒ അറിയിച്ചു. നേരത്തെ ഡിസംബർ 31ന് മുമ്പ് ഇ-നോമിനേഷൻ ചേർക്കണമെന്ന് ഇ.പി.എഫ്.ഒയുടെ നിർദേശമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇ-നോമിനേഷൻ ചേർക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ഇ.പി.എഫ്.ഒ ഉപയോക്താക്കൾ വ്യാപകമായി പരാതിപ്പെട്ടിരുന്നു. സെർവറുകൾ കിട്ടാത്തതായിരുന്നു പ്രധാന പ്രശ്നം. ഇ.പി.എഫ്.ഒ അംഗങ്ങളുടെ മരണശേഷം പ്രൊവിഡന്‍റ് ഫണ്ട്, പെൻഷൻ, ഇൻഷൂറൻസ് എന്നിവ പിന്തുടർച്ചാവകാശിക്ക് എളുപ്പത്തിൽ ലഭിക്കുന്നതിനായാണ് ഇ-നോമിനേഷൻ സംവിധാനം അവതരിപ്പിച്ചത്.
ഇ-നോമിനേഷൻ എങ്ങനെ ചേർക്കാം
- ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in സന്ദർശിക്കുക.
- ഹോംപേജിലെ 'services' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് 'For Employees' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- 'Member UAN/ Online Services' ബട്ടൺ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- 'Manage Tab' വിഭാഗത്തിന് താഴെയുള്ള 'E-Nomination' ഓപ്ഷൻ തിരഞ്ഞെടുക്കുക.
- 'Provide Details' എന്ന ടാബ് സ്ക്രീനിൽ ദൃശ്യമാകും. 'Save' ക്ലിക്ക് ചെയ്യുക.
- പോർട്ടലിൽ Family Declaration അപ്ഡേറ്റ് ചെയ്യാൻ 'yes' ക്ലിക്ക് ചെയ്യുക.
- 'Add Family Details' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിന് കീഴിൽ ഒന്നിൽ കൂടുതൽ അംഗങ്ങളെ ചേർക്കാം.
- പങ്കാളിത്തം വ്യക്തമാക്കാൻ 'Nomination Details' ക്ലിക്ക് ചെയ്യുക, തുടർന്ന് 'save' ക്ലിക്ക് ചെയ്യുക.
- OTP ജനറേറ്റ് ചെയ്യാൻ E-sign ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.