ന്യൂഡൽഹി: നിക്ഷേപത്തിന്‍റെ അഞ്ച് ശതമാനം ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഉൾപ്പടെയുള്ള ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഇ.പി.എഫ്.ഒക്ക് അനുമതി. സെന്‍ററൽ ബോർഡ് ഓഫ് ട്രസ്റ്റീസാണ് അനുമതി നൽകിയത്. സി.ബി.ടി നിശ്ചയിക്കുന്ന സമിതിയായിരിക്കും നിക്ഷേപം സംബന്ധിച്ച് തീരുമാനമെടുക്കുക.
ആദ്യഘട്ടത്തിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റിലായിരിക്കും നിക്ഷേപം നടത്തുകയെന്ന് ലേബർ സെക്രട്ടറി സുനിൽ ഭരത്വാൾ പറഞ്ഞു. ഇതിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിന്നീട് സ്വകാര്യമേഖലയുമായി ബന്ധപ്പെട്ട് ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളിലും നിക്ഷേപം നടത്തും.
നിലവിലെ രീതിയനുസരിച്ച് ഇ.പി.എഫ്.ഒയുടെ വാർഷിക നിക്ഷേപങ്ങളിൽ 45 മുതൽ 50 ശതമാനം വരെ സർക്കാർ സെക്യൂരിറ്റികളിലായിരിക്കും. അഞ്ച് മുതൽ 15 ശതമാനം വരെ ഇക്വിറ്റി മാർക്കറ്റിലുമാണ് നിക്ഷേപം. ഇനി ഇതിനൊപ്പം ആൾട്ടർനേറ്റീന് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിലും നിക്ഷേപിക്കും. പ്രതിവർഷം 10,000 കോടി വരെയായിരിക്കും ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.