പുതിയ പെൻഷൻ പദ്ധതിക്ക് പി.എഫ് നീക്കം; 'ഉയർന്ന ശമ്പളക്കാർക്ക് ഉയർന്ന പെൻഷൻ' അട്ടിമറിക്കാനെന്ന് ആശങ്ക

ന്യൂ​ഡ​ൽ​ഹി: സം​ഘ​ടി​ത മേ​ഖ​ല​യി​ൽ 15,000 രൂ​പ​ക്കു ​മു​ക​ളി​ൽ മാ​സ​ശ​മ്പ​ളം വാ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പു​തി​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി കൊ​ണ്ടു​വ​രാ​ൻ എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ.​പി.​എ​ഫ്.​ഒ) നീക്കം. കൂടുതൽ നിക്ഷേപമുള്ള ജീവനക്കാർക്ക് അതിന് ആനുപാതികമായി പെൻഷൻ നൽകാനാണ് ഒരുങ്ങുന്നത്. ഇത് ഉയർന്ന ശമ്പളക്കാർക്ക് ഉയർന്ന പെൻഷൻ എന്ന ആവശ്യം അട്ടിമറിക്കാനാണെന്ന ആശങ്കയിലാണ് ജീവനക്കാർ.

ഉയർന്ന ശമ്പളക്കാർക്ക് ഉയർന്ന പെൻഷൻ നൽകണമെന്ന് നേരത്തെ കേരള ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെ ഇ.​പി.​എ​ഫ്.​ഒയും കേന്ദ്ര സർക്കാറും നൽകിയ ഹരജികൾ സുപ്രീം കോടതിയിൽ നിലനിൽക്കേയാണ് പുതിയ നീക്കം. ​പെൻഷൻ തുക ഉയർത്താൻ പദ്ധതിയുണ്ടാക്കിയെന്ന് കാണിച്ച് സുപ്രീംകോടതിയിൽ കേസ് ദുർബലപ്പെടുത്താനാണ് ഇതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ശമ്പളവും സേവനകാലയളവും പരിഗണിക്കാതെ നിക്ഷേപം മാത്രം പരിഗണിക്കുന്നത് പി.എഫ് പെൻഷന്റെ പ്രസക്തി തന്നെ നഷ്ടമാകാൻ കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

''ഇ.​പി.​എ​ഫ്.​ഒ അം​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന വി​ഹി​തം അ​ട​ക്കു​ന്ന​വ​ർ​ക്ക് ഉ​യ​ർ​ന്ന പെ​ൻ​ഷ​ൻ പ​ദ്ധ​തി വേ​ണ​മെ​ന്ന ആ​വ​ശ്യം നി​ല​വി​ലു​ണ്ട്. അ​തി​നാ​ൽ, മാ​സ​ശ​മ്പ​ളം 15,000 നു ​മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി പു​തി​യ പെ​ഷ​ൻ​ഷ​ൻ പ​ദ്ധ​തി സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്'' -എന്നാണ് ഇ.​പി.​എ​ഫ്.​ഒ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കുന്നത്. 1995ലെ ​എം​പ്ലോ​യീ​സ് പെ​ൻ​ഷ​ൻ സ്കീ​മി​നു (ഇ.​പി.​എ​സ് 95) കീ​ഴി​ലു​ള്ള​വ​രാ​യി​രി​ക്ക​ണം എ​ന്ന വ്യ​വ​സ്ഥ നി​ർ​ബ​ന്ധ​മാ​ക്കാ​തെ​യാ​കും പ​ദ്ധ​തി​യെ​ന്നും ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ൾ സൂ​ച​ന ന​ൽ​കു​ന്നു. സം​ഘ​ടി​ത മേ​ഖ​ല​യി​ൽ, സേ​വ​ന​ത്തി​ന്റെ ആ​രം​ഭ​ത്തി​ൽ അ​ടി​സ്ഥാ​ന ശ​മ്പ​ളം (ബേ​സി​ക് പേ​യും ഡി.​എ​യും ചേ​ർ​ത്തു​ള്ള​ത്) 15,000 രൂ​പ വ​രെ​യു​ള്ള​വ​രെ ഇ.​പി.​എ​സ് 95 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണ്. മാ​ർ​ച്ച് 11ന് ​ഗു​വാ​ഹ​തി​യി​ൽ ചേ​രു​ന്ന, ഇ.​പി.​എ​ഫ്.​ഒ​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​യ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ​ട്ര​സ്റ്റീ​സി​ന്റെ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും.

ഇ​തു​സം​ബ​ന്ധി​ച്ച് രൂ​പ​വ​ത്​​ക​രി​ച്ച ഉ​പ​സ​മി​തി യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ഇ.​പി.​എ​ഫ്.​ഒ അം​ഗ​ങ്ങ​ളി​ൽ 15,000ത്തി​നു മു​ക​ളി​ൽ ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​ർ നി​ല​വി​ൽ കു​റ​ഞ്ഞ വി​ഹി​തം അ​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - EPFO Mulls New Pension Scheme For Formal Workers Above ₹ 15,000 Basic Wage Band

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.