2020-21ലെ പി.എഫ്​ പലിശനിരക്കുകൾ നിശ്​ചയിച്ച്​ ഇ.പി.എഫ്​.ഒ

ന്യൂഡൽഹി: 2020-21 വർഷത്തിലെ പി.എഫ്​ പലിശനിരക്കുകൾ നിശ്​ചയിച്ച്​ ഇ.പി.എഫ്​.ഒ. മുൻ വർഷത്തെ പലിശ നിരക്കായ 8.5 ശതമാനം തന്നെ തുടരുമെന്ന്​ ഇ.പി.എഫ്​.ഒ അറിയിച്ചു. തൊഴിൽമന്ത്രി സന്തോഷ്​ ഗാങ്​വാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ഇക്കാര്യത്തിൽ ധാരണയായത്​.

ഇ.പി.എഫ്​.ഒ പലിശനിരക്കുകൾ കുറക്കുമെന്ന്​ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോവിഡിനെ തുടർന്ന് പി.എഫിൽ നിന്ന്​ വ്യാപകമായി​ പണം പിൻവലിക്കലിന്‍റെ തോത്​ ഉയർന്നത്​ പലിശ നിരക്കുകൾ കുറക്കുന്നതിന്​ കാരണമാകുമെന്നായിരുന്നു അഭ്യൂഹം.

കഴിഞ്ഞ മാർച്ചിൽ ഇ.പി.എഫ്​.ഒ പലിശ നിരക്കുകൾ കുറച്ചിരുന്നു. 8.65 ശതമാനത്തിൽ നിന്ന്​ 8.5 ശതമാനമായാണ്​ പലിശനിരക്കുകൾ കുറച്ചത്​. ഇതിന്​ പിന്നാലെ വീണ്ടും പലിശനിരക്കുകൾ കുറക്കുമെന്ന വാർത്തകൾ നിക്ഷേപകർക്കിടയിൽ ആശങ്ക സൃഷ്​ടിച്ചിരുന്നു.

Tags:    
News Summary - EPFO Retains 8.5% Interest Rate For 2020-21 On Provident Fund Deposits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT