ന്യൂഡൽഹി: മൊബൈൽ നിർമ്മാതാക്കളായ ഷവോമി ഇന്ത്യ 653 കോടിയുടെ നികുതിവെട്ടിച്ചുവെന്ന് ഡി.ആർ.ഐ കണ്ടെത്തൽ. ഈ തുക തിരികെ പിടിക്കുന്നതിനായി ഷവോമിക്ക് ഡി.ആർ.ഐ നോട്ടീസ് നൽകി. ഇതുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ ഷവോമിക്കെതിരെ നടത്തിയ അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.
ഉൽപന്നങ്ങൾക്ക് വിലകുറച്ച് കാണിച്ച് ഡ്യൂട്ടിവെട്ടിപ്പ് നടത്തിയെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. ഇതിന് ഷവോമിയുടെ ഇന്ത്യയിലെ കരാറുകാരും കൂട്ടുനിന്നുവെന്നും ഡി.ആർ.ഐ വ്യക്തമാക്കുന്നു. ക്വാൽകോമിനും ബെയ്ജിങ്ങിലെ ഷവോമി മൊബൈൽ സോഫ്റ്റ്വെയർ.കോ.ലിമിറ്റഡിനും റോയൽറ്റിയും ലൈസൻഫീയും നൽകിയത് ഷവോമിയുടെ ഇറക്കുമതിയിൽ ചേർത്തിരുന്നില്ല.
ഇതിലൂടെ സർക്കാറിന് ഡ്യൂട്ടിയായി ലഭിക്കേണ്ട കോടികൾ നഷ്ടപ്പെട്ടുവെന്നാണ് ഡി.ആർ.ഐ പറയുന്നത്. ഷവോമിയുടെ കീഴിലുളള എം.ഐ ബ്രാൻഡ് ഫോണുകളുടേയും ഘടകങ്ങളുടേയും ഇറക്കുമതിയിൽ വൻ ക്രമക്കേട് നടന്നെന്നും റവന്യു ഇന്‍റലിജൻസ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.