മെട്രോ, ബസ് യാത്രകള്‍ക്ക് ഡെബിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്

കൊ​ച്ചി: ന​ഗ​ര​ങ്ങ​ളി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ല്‍ ടി​ക്ക​റ്റി​ന്​ പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന വാ​ല​റ്റ് ഡെ​ബി​റ്റ് കാ​ർ​ഡു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക്. ഈ ​സം​വി​ധാ​നം അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ൽ ഒ​ന്നാ​ണ് ഫെ​ഡ​റ​ൽ ബാ​ങ്ക്.

നാ​ഷ​ന​ല്‍ കോ​മ​ണ്‍ മൊ​ബി​ലി​റ്റി കാ​ര്‍ഡു​മാ​യി (എ​ൻ.​സി.​എം.​സി) സം​യോ​ജി​പ്പി​ച്ച റൂ​പേ കോ​ണ്‍ടാ​ക്ട്‌​ലെ​സ് ഡെ​ബി​റ്റ് കാ​ർ​ഡു​പ​യോ​ഗി​ച്ച് എ​ൻ.​സി.​എം.​സി സം​വി​ധാ​ന​മു​ള്ള മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് ടെ​ര്‍മി​ന​ലു​ക​ളി​ലും ഓ​ഫ്‌​ലൈ​നാ​യി പ​ണ​മ​ട​ക്കാം. ഈ ​കാ​ര്‍ഡു​ക​ളി​ല്‍ നി​ല​വി​ല്‍ 2000 രൂ​പ വ​രെ സൂ​ക്ഷി​ക്കാ​നും യാ​ത്രാ​വേ​ള​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും.

റൂ​പേ ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ളി​ല്‍ എ​ൻ.​സി.​എം.​സി സൗ​ക​ര്യം ആ​ക്ടി​വേ​റ്റ് ചെ​യ്യാ​ന്‍ മൊ​ബൈ​ല്‍ ബാ​ങ്കി​ങ്, ഇ​ന്റ​ര്‍നെ​റ്റ് ബാ​ങ്കി​ങ് അ​ല്ലെ​ങ്കി​ല്‍ ഐ.​വി.​ആ​ര്‍ എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നു​പ​യോ​ഗി​ച്ച് കാ​ര്‍ഡി​ലെ ‘കോ​ണ്‍ടാ​ക്ട്‌​ലെ​സ്’ ഫീ​ച്ച​ര്‍ എ​നേ​ബി​ള്‍ ചെ​യ്യ​ണം. ശേ​ഷം മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ ക​സ്റ്റ​മ​ര്‍ കെ​യ​ര്‍ ഡെ​സ്‌​കു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്യാ​നും പ​ണം ചേ​ര്‍ക്കാ​നും ക​ഴി​യും. സേ​വി​ങ്സ്​ അ​ക്കൗ​ണ്ടി​ല്‍നി​ന്നോ കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ചോ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ല്‍ പ​ണം നേ​രി​ട്ട് ന​ല്‍കി​യോ കാ​ര്‍ഡി​ല്‍ പ​ണം ചേ​ര്‍ക്കാം.

എ​ൻ.​സി.​എം.​സി കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് യാ​ത്രാ​വേ​ള​ക​ളി​ല്‍ വേ​റെ ടി​ക്ക​റ്റ് എ​ടു​ക്കേ​ണ്ട​തി​ല്ല. സ്റ്റേ​ഷ​നു​ക​ളി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലു​മു​ള്ള കാ​ര്‍ഡ് റീ​ഡ​റി​ല്‍ കാ​ര്‍ഡ് ടാ​പ് ചെ​യ്താ​ല്‍ മാ​ത്രം മ​തി.

Tags:    
News Summary - Federal Bank with Debit Card for metro and bus travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT