പണപ്പെരുപ്പം പിടിച്ചുനിർത്താൻ ഇന്ധന നികുതി കുറക്കില്ലെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: പണപ്പെരുപ്പം പിടിച്ചുനിർത്താനായി ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രാലയം. പണപ്പെരുപ്പം 15 മാസത്തിനിടയിലെ ഉയർന്ന നിരക്കിലെത്തിയ സാഹചര്യത്തിൽ ഇത് പിടിച്ചു നിർത്താൻ കേന്ദ്രസർക്കാർ ഇന്ധനികുതി കുറക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇങ്ങനെയൊരു നീക്കം സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നാണ് ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

പണപ്പെരുപ്പം ഉയരുന്നതിനുള്ള ഒരു പ്രധാനകാരണം പച്ചക്കറി വില ഉയരുന്നതാണ്. പച്ചക്കറി വിലയിലുണ്ടാവുന്ന ചാഞ്ചാട്ടം ഒരു സീസണൽ പ്രതിഭാസം മാത്രമാണെന്നും ഇതേതുടർന്ന് നികുതി കുറക്കില്ലെന്നുമാണ് ധനകാര്യ മന്ത്രാലയം വൃത്തങ്ങൾ അറിയിക്കുന്നത്.

ജൂലൈയിൽ തക്കാളി ഉൾപ്പടെയുളള പച്ചക്കറികൾക്ക് വൻ വിലക്കയറ്റമാണുണ്ടായത്. എന്നാൽ, കഴിഞ്ഞ എട്ട് വർഷവും സെപ്റ്റംബറിൽ പച്ചക്കറി വില കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബറോടെ പച്ചക്കറി വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ഇന്ധന നികുതി കുറച്ച് വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ശ്രമിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Finance Ministry rules out cut in duties on petrol and diesel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.