സെ​പ്റ്റം​ബ​റി​ൽ ശ്ര​ദ്ധി​ക്കാ​ൻ അ​ഞ്ചു കാ​ര്യ​ങ്ങ​ൾ

അ​വ​ന​വന്‍റെ സാ​മ്പ​ത്തി​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ചു സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത് സെ​പ്​​റ്റം​ബ​റി​ൽ. ഇ​തി​ൽ ചി​ല​ത് നി​ശ്ചി​ത തീ​യ​തി​ക്ക​കം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി​യും വ​രും.

ഐ.​ടി.​ആ​ർ

അ​ക്കൗ​ണ്ട് ഓ​ഡി​റ്റ് ചെ​യ്യേ​ണ്ടാ​ത്ത വ്യ​ക്തി​ക​ളു​ടെ 2020-21 വ​ർ​ഷ​ത്തെ ആ​ദാ​യ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2021 സെ​പ്റ്റം​ബ​ർ 30 ആ​ണ്. വൈ​കി​യാ​ൽ പി​ഴ 5000 രൂ​പ. അ​തേ​സ​മ​യം, മൊ​ത്ത​വ​രു​മാ​നം അ​ഞ്ചു ല​ക്ഷ​ത്തി​ൽ ക​വി​യാ​ത്ത​വ​ർ​ക്ക് 1000 രൂ​പ പി​ഴ ന​ൽ​കി​യാ​ൽ മ​തി.

ഐ.​ടി.​ആ​ർ ഫ​യ​ൽ ചെ​യ്യാ​ൻ പു​തി​യ പോ​ർ​ട്ട​ലാ​ണ് ഇ​ത്ത​വ​ണ. അ​താ​ക​ട്ടെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. അ​തി​നാ​ൽ സാ​ങ്കേ​തി​ക​ത​യി​ൽ കു​ടു​ങ്ങി റി​ട്ടേ​ൺ വൈ​കാ​തി​രി​ക്കാ​ൻ എ​ത്ര​യും വേ​ഗം ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധോ​പ​ദേ​ശം.

​ബാ​ങ്ക് അ​ക്കൗ​ണ്ടും മൊ​ബൈ​ൽ ന​മ്പ​റും

2021 ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഓ​ട്ടോ ഡെ​ബി​റ്റാ​യി പ​ണം ഈ​ടാ​ക്കു​ന്ന​തി​ന് ര​ണ്ടു പ്രാ​വ​ശ്യം അ​ക്കൗ​ണ്ട് ഉ​ട​മ​യു​ടെ അ​നു​മ​തി ചോ​ദി​ക്കും. കൂ​ടു​ത​ൽ സു​ര​ക്ഷ​ക്കു​വേ​ണ്ടി​യാ​ണ് പു​തി​യ ന​ട​പ​ടി. അ​തി​നാ​ൽ ശ​രി​യാ​യ മൊ​ബൈ​ൽ ന​മ്പ​ർ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യം. മ്യൂ​ച്വ​ൽ ഫ​ണ്ട് എ​സ്.​ഐ.​പി, ഒ.​ടി.​ടി-​നെ​റ്റ്ഫ്ലി​ക്സ് വ​രി​സം​ഖ്യ, പ്ര​തി​മാ​സ വാ​യ്പ തി​രി​ച്ച​ട​വ് തു​ട​ങ്ങി​യ​വ​ക്കെ​ല്ലാം പ​ണം അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന​തി​നു​മു​മ്പ് അ​നു​മ​തി ചോ​ദി​ച്ച് ബാ​ങ്ക് സ​ന്ദേ​ശ​മ​യ​ക്കും. ഇ​തി​ന് അ​ക്കൗ​ണ്ട് ഉ​ട​മ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ബാ​ങ്കി​ന് പ​ണം ഈ​ടാ​ക്കാ​നാ​കി​ല്ല. ഈ ​രീ​തി​യി​ൽ മാ​സ​ത്ത​വ​ണ മു​ട​ങ്ങി​യാ​ൽ ബാ​ങ്ക് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യും. അ​തൊ​ഴി​വാ​ക്കാ​നാ​ണ് കൃ​ത്യ​മാ​യ മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കേ​ണ്ട​ത്.

​പാ​ൻ-​ആ​ധാ​ർ

പാ​ൻ കാ​ർ​ഡി​നെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി​യും 2021 സെ​പ്റ്റം​ബ​ർ 30 ആ​ണ്. ഈ ​ദി​വ​സ​ത്തി​ന​കം അ​ത് ചെ​യ്തി​ല്ലെ​ങ്കി​ൽ പാ​ൻ റ​ദ്ദാ​കും. പാ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യാ​ൽ, പാ​ൻ നി​ർ​ബ​ന്ധ​മു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളൊ​ന്നും ന​ട​ത്താ​നാ​കി​ല്ല. ഡി​മാ​റ്റ് അ​ക്കൗ​ണ്ട്, സേ​വി​ങ്​​സ്​ അ​ക്കൗ​ണ്ട് എ​ന്നി​വ തു​ട​ങ്ങാ​നാ​കി​ല്ല. നി​ല​വി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​നെ​യും അ​ത് ബാ​ധി​ക്കും.

അ​വ​സാ​ന തീ​യ​തി​ക്കു​ശേ​ഷം പാ​ൻ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ൽ പി​ഴ​യൊ​ടു​ക്കേ​ണ്ടി​യും വ​രും. പി​ഴ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും 1000 രൂ​പ​യാ​യി​രി​ക്കു​മെ​ന്നാ​ണ് നേ​ര​േ​ത്ത വ​ന്ന അ​റി​യി​പ്പു​ക​ളി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

​ഡി​മാ​റ്റ്-​കെ.​വൈ.​സി

ഓ​ഹ​രി വ്യാ​പാ​ര നി​യ​ന്ത്ര​ണ സ്ഥാ​പ​ന​മാ​യ സെ​ബി ജൂ​ലൈ 30ലെ ​ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് 2021 സെ​പ്റ്റം​ബ​ർ 30ന​കം ഡി​മാ​റ്റ് അ​ക്കൗ​ണ്ടു​ക​ളു​ടെ കെ.​വൈ.​സി (നോ ​യു​വ​ർ ക​സ്​​റ്റ​മ​ർ - ഉ​പ​ഭോ​ക്താ​വി​െൻറ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ) പു​തു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. പേ​ര്, വി​ലാ​സം, പാ​ൻ, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ ഐ​ഡി എ​ന്നി​വ​യാ​ണ് സെ​ബി നി​ർ​ദേ​ശി​ച്ച കെ.​വൈ.​സി വി​വ​ര​ങ്ങ​ൾ. കെ.​വൈ.​സി പു​തു​ക്കി​യി​ല്ലെ​ങ്കി​ൽ ഡി​മാ​റ്റ് അ​ക്കൗ​ണ്ട് റ​ദ്ദാ​കും. തു​ട​ർ​ന്ന് ഓ​ഹ​രി​വി​പ​ണി​യി​ൽ വ്യാ​പാ​രം ന​ട​ത്താ​നാ​കി​ല്ല. ഓ​ഹ​രി വാ​ങ്ങി​യാ​ലും കെ.​വൈ.​സി പൂ​ർ​ണ​മാ​കാ​തെ സ്വ​ന്തം പേ​രി​ലേ​ക്ക് ഓ​ഹ​രി മാ​റ്റാ​നു​മാ​കി​ല്ല.

​മു​ൻ​കൂ​ർ നി​കു​തി

2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ മു​ൻ​കൂ​ർ നി​കു​തി​യു​ടെ ര​ണ്ടാം ഗ​ഡു അ​ട​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2021 സെ​പ്​​റ്റം​ബ​ർ 15 ആ​ണ്. ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഉ​റ​വി​ട​ത്തി​ൽ​നി​ന്നു​ള്ള നി​കു​തി (ടി.​ഡി.​എ​സ്) കി​ഴി​ച്ച​ശേ​ഷം വ്യ​ക്തി​യു​ടെ മൊ​ത്തം നി​കു​തി​ബാ​ധ്യ​ത 10,000 രൂ​പ​യി​ൽ കൂ​ടു​ത​ലാ​യാ​ലാ​ണ് മു​ൻ​കൂ​ർ നി​കു​തി അ​ട​ക്കേ​ണ്ട​ത്. മു​ൻ​കൂ​ർ നി​കു​തി അ​ട​ച്ചി​ല്ലെ​ങ്കി​ൽ കു​ടി​ശ്ശി​ക​യാ​യ നി​കു​തി​യി​ന്മേ​ൽ പി​ഴ​പ്പ​ലി​ശ ന​ൽ​ക​ണം. മാ​സം ഒ​രു ശ​ത​മാ​നം വെ​ച്ചാ​ണ് പി​ഴ​പ്പ​ലി​ശ.

Tags:    
News Summary - five things to remember in September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT